1. റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം
രാവിലെ 9 മുതൽ 1 വരെ
ഉച്ചയ്ക്ക് 3മുതൽ 7വരെ ... വാർത്ത:
മലയാളി കോവിഡിനെ
നേരിട്ടആത്മവിശ്വാസം!
2.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിറന്നാൾ ആശംസകൾ നേർന്നു സന്ദേശമയച്ചു... വാർത്ത:
അടുത്ത പിറന്നാളും ഇതേ സ്ഥാനത്തിരുന്നുതന്ന ആഘോഷിക്കുമെന്ന്
സോഷ്യൽ മീഡിയ!
3.
ഭാര്യയെ രണ്ടു തവണ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ. വിശദമായഅന്വേഷണം നടക്കുന്നു... വാർത്ത:
വിഷപാമ്പുകൾ പോലും നാണിച്ചു പോകും!
4.
കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു
ഇതാടെ കോവിഡ് മരണസംഖ്യ ആറ്ആയി.
രോഗികളുടെ എണ്ണം ആയിരം കടന്നു....വാർത്ത:
കൈകൾകഴുകി മുഖം
മസ്ക് കൊണ്ട് മറയ്ക്കാൻ മടിക്കരുതേ!
5.
ബെവ്കോ ആപ്പ് പ്രവർത്തനക്ഷമമായി
മദ്യശാലകൾ തുറന്നു
മദ്യപാനികൾക്ക് സന്തോഷം:
ആ 50 പൈസയുടെ കാര്യത്തിൽ ഒരു തീരുമാനമാക്കണേ രമേശ്ജി.
(ആരാണാവോ മൂപ്പരെ ഇങ്ങിനെയാക്കുന്നത്!)
6.
പാലക്കാട് ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്.
സമൂഹ വ്യാപന ഭീഷണിയെന്നും വാർത്ത:
ചിലരെ ഓർമ്മിക്കാതെ വയ്യ!
7.
ഇനി മുതൽ പ്രവാസികൾ ക്വാറന്റയിൻ ചെലവ് സ്വയം വഹിക്കണമെന്ന സർക്കാർ തീരുമാനം
പ്രവാസികളോടുള്ള അവഹേളനമെന്ന് പ്രതിപക്ഷം:
ആ പത്തു ലക്ഷത്തിന്റെ മാറാത്ത ചെക്കുകൾ രംഗത്തിറക്കണം സർ!
8.
ആരാധനാലയങ്ങൾ തുറക്കണമെന്ന് സർവകക്ഷി യോഗത്തിൽ മുസ്ലീംലീഗിന്റെ ആവശ്യം... വാർത്ത:
ങ്ങാ
മനസിലായി, മനസിലായി!
9.
സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഡി.ജി.പി.
ആർ. ശ്രീലേഖ ഐ.പി.എസ് .
സ്ത്രീശക്തി ....
അഭിനന്ദനങ്ങൾ!
10.
ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും തന്റെ കൈയിൽ രേഖയുണ്ടെന്നും പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിൽ:
പ്രതിപക്ഷ നേതാവ് ഈ വാർത്താ അവലോകനത്തിന്റെ ഐശ്വര്യം!
1 comment:
സമകാലിക വിഷയങ്ങൾ സരസമായും ഗൗരവം വിട്ടു പോകാതെയും ഭംഗിയായി എഴുതിയിരിക്കുന്നു ..
ഭാവുകങ്ങൾ
Post a Comment