കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Friday, May 22, 2020

May 22, 2020

നല്ല ചിന്തകളുടെ നാളുകളാകട്ടെ ഇത് സുരേഷ് കുമാർ പി.എം

ലേഖനം
ല്ല ചിന്തകളുടെ നാളുകളാകട്ടെ ഇത് 
   
  സുരേഷ് കുമാർ പി.എം

   കൊറോണ വൈറസ് എലാവരെയും ക്വാറന്റൈനിൽ ആയിരിക്കുകയാണലോ. വിട്ടിലടക്കപ്പെട്ടപ്പോൾ പലരുടെയും വലിയൊരു ആശ്വാസവും ആശ്രയവും ഓൺലൈൻ ഉണ്ടല്ലോ എന്നതാണ്. വിരസയാമങ്ങളെ ക്രിയാത്മമാക്കാൻ അവനവനിണങ്ങുന്ന വിഭവങ്ങളൊരുങ്ങുമ്പോൾ ഓരോരുത്തരും ഹാപ്പി. അറിവുകളും അറിയിപ്പുകളും ആശയങ്ങളും സാരോപദേശങ്ങളും സത്യത്തിൽ നമ്മെ പ്രബുദ്ധരാക്കുകയാണോ ആശയക്കുഴപ്പത്തിലാക്കുകയാണോ എന്നു സംശയമിലാതില.

എന്തിനും എതിനും മെബൈൽ ഉപയോഗിച്ച് ,അനിശ്ചിതമായി നിണ്ടേക്കാവുന്ന ക്വാറന്റെൻ കാലം കഴിയുബോൾ നോമോഫോബിയ (Nomophobia) എന്ന ഒരു സ്വഭാവ ക്രമം ആ ബാലവൃദ്ധം ജനങ്ങളിലും സംക്രമിച്ചേക്കാം. Nomophobia എന്നാൽ No Mobile Phone Phobia അലെങ്കിൽ Cellphone Addiction എന്നതാണ്. കൈയകലത്തിലോ കൺവെട്ടത്തോ ഫോൺ കാണാതാകുമ്പോൾ കാണിക്കുന്ന വെപ്രാള മോ ചേഷ്ഠകളൊ മാനസിക പിരിമുറുക്കമോ ആണ് ഈ ഫോണിയയുടെ ബാക്കിപത്രം.

നമ്മുടെ കുട്ടികളുടെ ഫോൺ അഡിക്ഷനെക്കുറിച്ച്  വേവലാതിപുണ്ട് ബോധവൽക്കരണ ക്ളാസുകളും ചികിത്സാവിധികളും നിയന്ത്രണങ്ങളും എർപ്പെടുത്തിയിരുന്ന മുതിർന്ന തലമുറ മനസറിവിലാതെ ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന്  ചിന്തിക്കേണ്ടതുണ്ട്.

അദൃശ്യമായ ഒന്നിന്റെ ഭയപ്പാടിൽ വീടുകളിൽ  ഭദ്രമായിരിക്കണമെന്ന അവസ്ഥ വരുമ്പോൾ ആരോഗ്യമുള്ള ശരീരവും സ്വസ്ഥമായ മനസ്സും  ആത്മിയ ഉണർവും ആവശ്യമാണ്. പരിശീലനം കൊണ്ട് സിദ്ധിക്കാത്ത ഒന്നുമില്ല.പുതിയ ഒരു ജീവനക്രമത്തിലൂടെ തിരിച്ചറിവുകളുടെ പുതിയൊരു ലോകം സൃഷ്ടിക്കാൻ കഴിയും. പരിശീലനം കൊണ്ട് സ്വായത്തമാക്കാവുന്നത് ചിലത് ഇവിടെ കുറിക്കട്ടെ.

1. പുസ്തകവായന:-
 മോട്ടിവേഷൻ പുസ്തകങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളും മറ്റ് ഉത്കൃഷ്ട്ട ഗ്രന്ഥങ്ങളും പുണ്യാത്മാക്കളുടെ ജീവചരിത്രങ്ങളും പാഠ്യവിഷയങ്ങളും വായിച്ച് ആത്മിയ ഭൗതികതലങ്ങളെ ഉണർത്തുക.

2. ധ്യാനം:-
          സുദീർഘമായ യാത്രാവഴി എത് എന്ന് ചോദിച്ചാൽ എന്നിലേക്കുള്ള യാത്രയെന്ന് ജ്ഞാനികൾ പറയും. ദിവസെനെ നമ്മെ ശക്തിപ്പെടുത്താനും  നാം കരുതേണ്ടതുണ്ട്. നിശബ്ദതയുടെ പുണ്യ നിമിഷങ്ങളിൽ നാമറിയാതെ തന്നെ പരുവപ്പെടുന്നുണ്ടെന്ന് സാവകാശം നാം തിരിച്ചറിയും. തുടക്കത്തിൽ ശ്വസന നിശ്വാസങ്ങളെ ശ്രദ്ധിച്ച് മനസ്സിനെ എകാഗ്രതമാക്കാൻ പഠിക്കാം, തുടർന്നങ്ങോട്ട് ആസ്വാദിച്ച് തുടങ്ങും. മന:ശാന്തിക്കുള്ള മരുന്നാണ് ധ്യാനം (Meditation). ശക്തർക്കേ നിശബ്ദമാകാൻ പറ്റൂ എന്നോർക്കുക.
മെഡിറ്റേഷൻ ചെയേണ്ടത് , രാവിലെ ഉണർന്നു കഴിഞ്ഞാൽ ഉടനെയുള്ള ഉള്ള 30 മിനുറ്റും ഉറക്കത്തിലേക്ക് വഴുതി വിഴുന്നതിന് മുമ്പുള്ള 30 മിനുറ്റും പ്ലാറ്റിനം 30 എന്നാണ് ' പറയുന്നത്. ഈ സമയത്ത് നൽകുന്ന ദേശങ്ങൾ ഉപബോധമനസ്സിൻ്റെ ആഴങ്ങളിൽ പതിയുന്നതാണ്.
"നിങ്ങൾക്ക് എന്തെങ്കിലും വേണമെന്നുള്ള ചിന്ത തീവ്രമാകുബോൾ പ്രപഞ്ചം അതു നേടി തരാൻ നിങ്ങൾക്ക് വേണ്ടി ഗൂഡാലോചന നടത്തും"

3. വ്യായാമം:-
           ആയുസ്സ് ആരോഗ്യമാകണമോ വ്യായാമം തുടങ്ങിക്കോള്ളൂ. ദിവസവും വ്യായാമം ചെയുന്നത് ശരീരത്തെയും മനസിനെയും  ഉന്മേഷമുള്ളതാക്കും. "യോഗാസനകൾ എറെ ഉപകരിക്കും" ഡാൻസും ഒന്നാന്തരം വ്യായാമമാണ്. പുന്തോട്ടമൊരുക്കലും, കൃഷിയിടങ്ങളിലെ പണികളും വ്യായാമമാണ്.

4. വിശ്രമം:-
          പരിശ്രമം പോലെ പ്രധാനമാണ് വിശ്രമവും. പകലും രാത്രിയും അദ്ധ്വാനിക്കുന്ന നമ്മൾ വിശ്രമിക്കാൻ കൊതിക്കുന്നുണ്ടാവും. നിവർന്ന് കിടന്ന് കൈകാലുകളകത്തി കണ്ണുകളടച്ച് ശരീരത്തിനും മനസ്സിനും ശരിയായ വിശ്രമവും ഉറക്കവും പ്രദാനം ചെയ്യുക. ശരിയായ വിശ്രമം ആരോഗ്യത്തിനും മനസ്സിനും ശരീരത്തിനും നലതാണ്.

5. ഭക്ഷണം:-
       സമയമെടുത്ത് ചവച്ചരച്ച് കഴിക്കുന്ന പുതിയൊരു ഭക്ഷണക്രമം നമ്മുക്കുണ്ടാകട്ടെ. ദാരിദ്യം കൊണ്ടൊ ഭക്ഷണമിലാഞ്ഞിട്ടോ അല മലയാളികൾ രോഗികളായതും. സമയമെടുത്ത് ചവച്ചരച്ച്  കഴിച്ച് പഠിച്ചാൽ  മനസ്സിലാക്കുന്ന ഒരു വസ്തുതയുണ്ട്. ഇത്രയും നാൾ കഴിച്ചതിന്റെ പകുതി അളവേ ആവശ്യമായി വരു എന്നുള്ളത്. സാമ്പത്തികനേട്ടം മാത്രമല ഭക്ഷണ ക്ഷാമഭയം പരിഹരിക്കാനുമാകും.

6. പ്രകൃതി വിചാരം:-
           വിടിന്റെ സാഹചര്യങ്ങൾക്കനുസ്സരിച്ച് ജനലുകൾ എലാം തുറന്നിട്ടോ മുറ്റത്തിറക്കിയോ ടെറസിൽ കയറിയോ മനോഹരിയായ പ്രകൃതിയെ ആസ്വദിക്കാം. വൃക്ഷലതാദികളും പക്ഷിമൃഗാധികളും നമ്മുടെ കണ്ണിൽപ്പെടണം. അവയുടെ വർണ്ണങ്ങളും വളർച്ചകളും കൺകുളിർക്കെ കാണണം. സുര്യോദയത്തോടും, അസ്തമനത്തോടുമടുപ്പിച്ച് കുടുവിട്ട് പോകുകയും കുടണയുകയും ചെയ്യുന്ന, ഒറ്റയ്ക്കും കുട്ടായും പോകുന്ന പക്ഷികളെ നോക്കിയിരിക്കണം. പ്രകൃതിയുടെ സ്പന്ദനങ്ങൾ നമ്മുടേതുമാകട്ടെ.

7. ഉല്ലാസം:-
       അച്ഛനും, അമ്മയും മക്കളുമൊക്കെ ഒരുമിച്ച് ഇരുന്ന് പാടാൻ, നൃത്തം ചവിട്ടാൻ ,ചിത്രപ്പണ്ണികൾ ചെയ്യാൻ, കഥകൾ പറഞ്ഞിരിക്കാൻ, പാചകം ചെയാൻ, കേടായിക്കിടക്കുന്നവ നന്നാക്കാൻ, വാർത്തകൾ അപ്ഡേറ്റ് ചെയ്യാൻ ,പ്രിയപ്പെട്ടവരെ തിരക്കാൻ എന്നിങ്ങനെ കുറച്ച് സമയം ഉപയോഗപ്പെടുത്തണം.
യോഗാസനകൾ, പ്രാണായാമാ, ധ്യാനം  ഇവയെക്കുറിച്ച് അറിയാൻ ഇ  വെബ് സൈറ്റ് സന്ദർശിക്കുക:  https://www.yogamastersureshkumar.com/  
     
  ക്വാറന്റൈൻ കാലഘട്ടം വീണ്ടുവിചാരങ്ങളുടെയും ഈശ്വരാനുഭവത്തിന്റെയും, പ്രപഞ്ചത്തിന്റെയും കുടുംബ ശക്തികരണത്തിന്റെയും നല്ല നാളുകളാകട്ടെ.


May 22, 2020

കത്തുപെട്ടി സൌമ്യ കനകമംഗലത്ത്





                                            കത്തുപെട്ടി
 

സൌമ്യ കനകമംഗലത്ത്
 ഡിജിറ്റൽ സാഹിത്യ രൂപങ്ങൾ പ്രസക്തിയാർജിച്ചു കൊണ്ടിരിക്കുന്ന  കാലഘട്ടത്തിലാണ്
ഇന്ന് നാം.     സമയക്കുറവിനെ അതിജീവിച്ചുകൊണ്ട് വിരൽത്തുമ്പിൽ വായനക്ക്
വിഭവങ്ങൾ ഒരുങ്ങുമ്പോൾ , വായനക്കാർക്ക് ഈ  ലോക്ക് ഡൗൺ  കാലം തികച്ചും
വേറിട്ടൊരു അനുഭവം സമ്മാനിച്ചു കവിഭാഷ ഡിജിറ്റൽ മാഗസിൻ. എഴുത്ത് കേവലം
ഒരു  ആശയവിനിമയ ഉപാധി മാത്രമല്ല മറിച്ച് അതൊരു ആത്മ സമർപ്പണം
കൂടിയാണെന്നതിന് തെളിവാണ് കവിഭാഷ.  തികച്ചും വ്യത്യസ്തമാർന്ന ഒരു വായനാ
അനുഭവം. മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ ഇടം
നിഷേധിക്കപ്പെടുന്നവർക്ക്  പ്രചോദന
 കേന്ദ്രം കൂടിയാണ് ഇത്തരത്തിലുള്ള മാസികകൾ എന്ന് പറയാതെ വയ്യ.
 എഴുതി തെളിഞ്ഞവരെയും, എഴുത്തിന്റെ
 മഹാ ലോകത്തേക്ക് കാലെടുത്തു വെയ്ക്കുന്നവരെയും കുട്ടികളെയും
 ഒരേപോലെ ഉൾപ്പെടുത്തികൊണ്ടുള്ള സൃഷ്ടികൾതന്നെയാണ് കവിഭാഷയെ  വേറിട്ടു
നിർത്തുന്നതും.  അതി മനോഹരമായ ലേ ഔട്ട് മാസികയുടെ സൗന്ദര്യം കൂട്ടി.
മികച്ച സാഹിത്യ രചനകളെ തുടക്കകാരുടെ രചനകളുമായി താരതമ്യപെടുത്തുക
എളുപ്പമാണ്. അതുകൊണ്ട് തന്നെ പ്രശസ്തി ആർജിച്ചവർക്കൊപ്പം
മുഖ്യധാരയിലേക്ക് കടന്നു വരാൻ കഴിവുള്ളവരുടെ  സൃഷികളും രുചിക്കാൻ കഴിഞ്ഞു
എന്നുള്ളതാണ് മറ്റൊരു എടുത്തു പറയേണ്ട പ്രത്യേകത . മലയാളത്തിന്റെ
പ്രിയകവി കുരീപ്പുഴ മുതൽ  മൂന്നാം ക്ളാസുകാരി നിയ കീടത്ത് വരെ പേജുകള്‍
പങ്കിട്ടതാണ് കവിഭാഷയുടെ ഒൗന്നത്യം. കവി ഭാഷ  മാഗസിന് ഇന്നത്തെ ഡിജിറ്റൽ
യുഗത്തിൽ  വരും ദിനങ്ങളിൽ സവിശേഷമായൊരു സ്ഥാനം തന്നെ ഉറപ്പിക്കാനാവും
എന്ന കാര്യത്തിൽ സംശയമില്ല

May 22, 2020

ചില്ലക്ഷരങ്ങൾ പറയുന്നത് ഷീജ

ചില്ലക്ഷരങ്ങൾ പറയുന്നത്....

ചില്ലക്ഷരങ്ങൾ
വള്ളിചെടികൾ പോലെ
ഒറ്റയ്ക്ക് നിലനിൽപ്പില്ലാത്തവർ
താങ്ങിനായി പരതി
അലയുന്നവർ

സൂക്ഷിച്ചു നോക്കിയാൽ
ചില മനുഷ്യർക്കുമുണ്ട്
ചില്ലക്ഷരഛായ
ഒറ്റയ്ക്കിരിപ്പിൽ

ഭാരപ്പെടുന്നവർ
ഒരു വിരൽത്തുമ്പിൻ 
തണുപ്പിൽ
വാടാതെ നിന്ന് ;
"ഞാനുണ്ട് കൂടെ" യെന്ന
വാക്കിൻ  വള്ളിക്കുടിലിലേക്ക്
പടർന്നു കയറി
കുളിർപ്പച്ചയായ് മാറുന്നവർ

    
                           ഷീജ

 

May 22, 2020

കളിപ്പാട്ടക്കണ്ണ് അനീഷ് കെ.അയിലറ

                               കവിത
                       കളിപ്പാട്ടക്കണ്ണ്
                                         
                                           അനീഷ് കെ.അയിലറ

പണ്ടു കളിപ്പാട്ടം
കണ്ണുവച്ചങ്ങനെ-
യെത്രദിനം
കൊതിയൂറി നിന്നു.
ഒന്നു ചിണുങ്ങി
ചിരിച്ചും കരഞ്ഞും കൊ-
ണ്ടെന്നതു കിട്ടാൻ
പിണങ്ങി നിന്നു.
വാങ്ങാതിരിക്കുവാൻ
ന്യായം നിരത്തവേ,
വാശിയിൽ വായ
വലിച്ചുകീറി.

കിട്ടിക്കഴിഞ്ഞാലോ
കൗതുകമറ്റങ്ങ്
ഇഷ്ടം മടുപ്പായി
മാറിടുമ്പോൾ
പ്രായം കടക്കവേ
മൂല്യമറ്റങ്ങനെ
മൂകം കളിപ്പാട്ട-
മായിടുമ്പോൾ
പൊട്ടും കളിക്കോപ്പു
പോലെയീ ജീവിതം
തട്ടിയുടഞ്ഞു
തകർന്നിടുമ്പോൾ
കാലം കളിപ്പാട്ട -
ക്കണ്ണുമായ് മുറ്റത്ത്
കാത്തുനിന്നീടും
കവിടിയെണ്ണി.

കള്ള നിലാവുക -
ളോരോന്നടർന്നതി -
ന്നുള്ളിലൊളിക്കും
പനിച്ചു രാത്രി .
..................................................
അനീഷ് കെ.അയിലറ,
9447247933

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.