കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Friday, July 3, 2020

July 03, 2020

കവിത സുനിൽ വി തിരുനെല്ലി നിത്യവസന്തം





കവിത
സുനിൽ വി തിരുനെല്ലി

നിത്യവസന്തം




പടിയിറങ്ങിയ വസന്തത്തിനെ -
പടിയടച്ചവർ പരസ്പരം പഴി പറയുന്നു.
അഹങ്കാരിയെന്ന്.....

അർത്ഥമറിയാക്കൂട്ടർ ചിരിച്ചു -
അണ്ഡാകൃതിയിലെ ഭൂമിയെ നോക്കി -
പതിയിരുന്നു പരിഹസിയ്ക്കാൻ .

അറുത്തുമാറ്റിയ പൊക്കിൾക്കൊടി -
അപഹരിച്ചറുത്തവർ നോവുപേറിപ്പറന്ന-
നേരിൻ്റെ ഹൃദയവിശാലതയറിഞ്ഞോ...?

ഒരു വസന്തത്തിനൊരായിരം രാവു നോറ്റ -
പൂവിൻ്റെ മനമറിഞ്ഞോ ....?

പൂവിനെ പുണരാത്ത പൂമ്പാറ്റയുടെ -
മദമറിഞ്ഞോ .....?

ഇരുളിലൊരു കിളിയിരുന്നു വിരിയിച്ച -
നഭസിൻ്റെ കുളിരറിഞ്ഞോ......?

അഴിച്ചിട്ട കൂന്തലിൽ ഒരു വസന്തം പാർത്ത -
നോവിൻ്റെ കഥയറിഞ്ഞോ....?

കഷ്ടം ! നിർവൃതിയുടെ നീലാകാശം -
കാണാത്തവർ.

പൂവിനെ പുണർന്ന പുലരിയ്ക്ക് -
നേർക്കൊരു ചോദ്യം 

പൂമ്പൊടി പടർത്തി പുതുവസന്തം -
തീർത്തതെന്തിന്



ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.