ഗാഥ
പഹയൻ വല്ലാണ്ടെന്നെ പ്രണയിക്കുന്നുണ്ടിപ്പോ. വായിക്കാ നാവണില്ല എഴുതാനാവണില്ല. വായനക്കിരുന്നാൽ കൺപോള കളിലവൻ അനുരാഗമധുരം പുരട്ടി ഉറക്കത്തിലേക്കു തള്ളിയിടും. എന്നാ പിന്നെ എന്തേലുമെഴുതാന്നു വെച്ചാലോ അവിടേം വരും ഉഡായിപ്പുമായി. അക്ഷരങ്ങൾക്കും വാക്കുകൾക്കും പഞ്ഞം വരുത്തി മനുഷ്യനെ മക്കാറാക്കാൻ. ഓനെക്കൊണ്ടുള്ള ബേജാറ് ചില്ലറയല്ലാട്ടാ. വാട്സാപ്പ് കൂട്ടായ്മകളിലൊക്കെ ഒന്ന് കേറിയിറങ്ങുവല്ലാതെ ഒന്നും മനസ്സിരുത്തിയങ്ങു വായിക്കാനോ അഭിപ്രായങ്ങളോ ട്രോളുകളോ എഴുതിയൊട്ടിക്കാനോ പാറ്റണില്ലാലോൻറെ പഹയാ. അതിന്റൂടയാ ഇടിവെട്ട്യോന്റെ തലേ തേങ്ങാ വീണതും പാമ്പുകടിച്ചതും എന്ന് പറഞ്ഞപോലെ സംസർഗ്ഗനിഷിദ്ധത്തിനായി പൂട്ടിയിടൽ വീണ്ടും രണ്ടാഴ്‌ച കാലത്തേക്ക് കൂടി നീട്ടിയത്. എന്റെ കാമുകനിതില്പരം സന്തോഷിക്കാൻ വേറെന്തേലും വേണോ
കാര്യമെന്തായാലും എന്റെ കാര്യത്തിലൊരു തീരുമാനായി. ഇങ്ങനെ പ്രണയക്കടലിലാറാടിയാൽ കൊറോണക്കാലം (ഭൂതകാലം, ഭാവികാലം എന്നൊക്കെ പറയണ പോലെ ഇമ്മടെ പിള്ളേർക്ക് നാളെ പഠിക്കാനുള്ള ഒരു കാലാ ഇതും ... ഇതാണ് മക്കളെ ദീർഘവീക്ഷണം) കഴിയുമ്പോളേക്കും ഇമ്മടെ ചോരതള്ള് (ബിപി ക്കു ഞാൻ കണ്ടുപിടിച്ച മലയാളം വാക്കാണ് .. ഒരറിയിപ്പ് : ഇതെന്റെ മാത്രം കണ്ടുപിടുത്തമാണ്, അവകാശം പറഞ്ഞാരും വന്നേക്കരുതെന്നും മലയാള വ്യാകരണമോ മറ്റു ഉന്നത ഗ്രന്ഥങ്ങളോ ഒന്നും ഇതിനുത്തരവാദികളല്ലെന്നും രേഖപ്പെടുത്തുന്നു), പഞ്ചാര, കൊഴുപ്പു ഇതൊക്കെ ഉച്ചസ്ഥായീലെത്തി ഒരു തീരുമാനാകും.
എന്നാലുന്റെ കാമുക നീയുമീ കൊറോണയും പങ്കു കച്ചോടക്കാരാണോ ? ഒരു സംശയാണെ ?
ദേ !!! വീണ്ടും പഹയന്റെ പണി തുടങ്ങി ... എഴുത്തൊന്നും വരണില്ലാട്ടാ...
ഗാഥ
49 comments:
ആ പഹയനെ അങ്ങ് തട്ടിയേക്ക്
Good
നന്നായിട്ടുണ്ട്
കൊള്ളാം മടിയെ ഇതിൽ കൂടുതൽ നന്നായി വർണിക്കാൻ ആവില്ല.
എന്നിരുന്നാലും ഈ കഥയിൽ ഏറെ ആകർഷിച്ചത് ഒരു വാക്കാണ് "ചോര തള്ള് "
എന്റെ ബിപി കൂടും എന്നു ചുമ്മാ അങ്ങ് പറഞ്ഞായിരുന്നെങ്കിൽ ഇത്രയും ആഴം കിട്ടില്ലായിരുന്നു. കൂടുതൽ പറയുന്നില്ല. "ചോര തള്ള് " എന്ന വാക്കിന് കൊടുത്ത 10മാർക്കിന്റെ ബോണസ് കൂടി കൂട്ടിയാൽ 100ൽ 90.
(കുറച്ചു മിനുക്കി പണിഞ്ഞായിരുന്നെങ്കിൽ ബാക്കി 10കൂടി പിടിക്കാമായിരുന്നു )
നന്നായിട്ടുണ്ട്, ഞാനിപ്പോ അതിൽ നിന്ന് പുറത്തേക്കു കടന്നുകൊണ്ടിരിക്കുന്നു, ജോലിക്കു പോയി തുടങ്ങി എന്നർത്ഥം
ചെറിയ കഥ വലിയ അർത്ഥം
ചന്തമുള്ള ചിന്ത !
Creatively written on good topic, which is very suitable for the season. All the best.
പഹയൻ കലക്കി... 👌
Well said....
Don't worry...
U will succeed, when there is a need..
After all, necessity is the mother of invention... You will teach yourself, how to overcome this when there is a necessity...
കലക്കി ��
വരികൾക്കുള്ളിലെ വരികൾ... വായിച്ചെടുക്കാം.. കഥാകാരിക്ക് ഭാവുകങ്ങൾ...
Pahayanum kamukiyum polichoottaaaa....... Gadha ith nalla Kadha... ��������
Good
Good
ഒന്നോടിച്ചു പോവുക ആയിരുന്നു തീരുമാനം... എവിടേക്ക് ആണ് ഒന്നുമില്ലാതെ ഈ കൊണ്ട് പോകുന്നത് എന്ന ഭയത്തോടെ ഒപ്പം സഞ്ചരിക്കുമ്പോൾ അതാ ഒട്ടും പ്രതീക്ഷിക്കാതെ, പ്രതീക്ഷിക്കാത്ത സുന്ദരമായ ഒരവസാനം... അതോടെ കൈക്കുമ്പിളിൽ കോരിയ തെളിനീർ പോലെ എല്ലാം സുന്ദരം സുതാര്യം... നന്നായിരിക്കുന്നു !
👏👏👏
Eannalum pahaya
പറ്റണില്ലാലോൻറെ പഹയാ.😊
മടിക്കാതെ എഴുതിക്കോളൂ
Appo a pahayan kaamukanu enne mathramlla thanneyum ishtamano.. Kallan
പ്രണയിക്കാൻ വെമ്പൽ കൊള്ളുന്ന പഹയത്തിയെയും ഇതിൽ കാണുന്നുണ്ട്... വീണ്ടും എഴുതൂ.... നന്നായിട്ടുണ്ട്
നന്നായി.. വീണ്ടും എഴുതു..
നല്ലെഴുത്ത്, ആശംസകൾ
ഇക്കാലത്തു പ്രസക്തമായ ഒരു കാര്യം ഭംഗി യായി അവതരിപ്പിച്ചു... സിന്ധു ഗാഥ... ഭാവുകങ്ങൾ 💐💐😍
പൊളി
നന്നായിരിക്കുന്നു...ആ കാമുകനെ അങ്ങു തട്ടുന്നതാണ് നല്ലത്
Good chechi.. keep it up
ആ കാമുകനെതിരെ നമുക്ക് ഒരു പരാതി കൊടുക്കണം. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.
നമ്മൾ അങ്ങ് എണീറ്റുനിൽക്കാൻ തീരുമാനിച്ചാൽ അവൻ അങ്ങ് മാറിനിന്നോളും.
എന്തായാലും കഥ നന്നായിട്ടുണ്ട്. ആ പഹയൻ അവിടെ മാത്രം അല്ല ഇവിടെയും ഉണ്ട് എന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു 😅
വിചിത്രമാണ് ചിന്ത.......
അതിലും മികച്ച എഴുത്തും....
ചിന്തയും എഴുത്തും ചേർന്ന്
നല്ലൊരു വായനാനുവം പകർന്നു.....
പഹയൻ കാരണം ഇപ്പൊ പൊറുതിമുട്ടി തുടങ്ങി... വിട്ടുപോകണും ഇല്ല തേക്കാനും വയ്യ 🤭
നല്ലെഴുത്ത്
ഹാ, അതടിപൊളി....അല്ലേലും ഈ കുഞ്ഞൻ കൊറോണ എൻ്റെയും സ്വതവേയുള്ള ആ സ്വഭാവത്തിന് ആക്കം കൂട്ടീയോ എന്നൊരു ഇത്.....
എഴുത്ത് നന്നായിട്ടുണ്ട് മടിയെ ഭംഗിയായി അവതരിപ്പിച്ച ഗാഥയ്ക്ക് ആശംസകൾ
ആ മടിയൻ തോറ്റു അക്ഷരങ്ങൾ ജയിച്ചു എന്നതിനുള്ള അടയാളമായി മാറിയ കഥ💗✍️👌👌
നന്നായിട്ടുണ്ട്
പൊളിച്ചു
നന്നായിട്ടുണ്ട്
നല്ല എഴുത്തുകാരി ആവണമെൻകില് ധാരാളം വായിക്കണം. മടി എന്ന കഥ യിലെ എഴുത്തു കൊള്ളാം.ഒരു പെണ്ണെഴുത് എന്ന് തോന്നുന്നു
അത്തരം ഒരു തോന്നൽ ഇല്ലാത്ത രീതിയിൽ എഴുതാൻ ശീലിക്കണം
"നിങ്ങളുടെ അപേക്ഷ കൊണ്ട് മാത്രം ആണ് ഇത്രയും എഴുതിയത്"
കലക്കി 👌
Super
നന്നായിട്ടുണ്ട് keep it up
കലക്കി... നല്ല രസായിട്ടുണ്ട്.. 😍
മടി ....സൂപ്പർ ,നർമ്മത്തിൽ ചാലിച്ച വരികൾ,എഴുത്തു കാരിയുടെ തൂലികയിൽ നല്ല നല്ല കഥകൾ പുനർജനിക്കട്ടെ ..വേറിട്ടൊരു വായന അനുഭവം .തുടർന്നും എഴുതുക ....
Mazha kaalamallee.. madi pidikkum..��
Adipoli. 👌👌👌
Good one
Single ayadhukond feel my life
Good one
Good one
Post a Comment