കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Tuesday, May 26, 2020

പിരിച്ചെഴുത്ത് ധന്യ ഉണ്ണികൃഷ്ണൻ

           
         വിദ്യാസാഹിതി കവിഭാഷ ഓൺലൈൻ
കവിത




ധന്യ ഉണ്ണികൃഷ്ണൻ


പിരിച്ചെഴുത്ത്


ചേർത്തെഴുതാനാവാത്ത
ചിലതുണ്ട് ,
മഴവില്ലിനേക്കാൾ ഐക്യമുള്ളവ,
സൂര്യപ്രകാശത്തേക്കാൾ
ഊഷ്മാവും തെളിമയും ഉള്ളവ,
ശൈത്യത്തേക്കാൾ കുളിരുള്ളവ,
അരിമുല്ല പൂക്കളേക്കാൾ
പരിമളമുള്ളവ,
ജീവരക്തത്തേക്കാൾ
സത്യമുള്ളവ
ഹൃദയതാളത്തേക്കാൾ
കൃത്യതയുള്ളവ
പക്ഷേ
അവ ചേർത്തെഴുതാനാവാതെ
എന്നും
ഒറ്റയായി ഉരുകിത്തീരുന്നു
പിരിച്ചെഴുത്തിൻ്റെ
സാക്ഷ്യപത്രമെന്നോണം.




7 comments:

Unknown said...

Super

Unknown said...

Nice words..👌👌👌 Iniyum orupad srishtikal aa viralthumbil ninnum viriyatte

Unknown said...

Super

Unknown said...

. മനോഹരമായ കവിത - ശ്രീമതി ധന്യയ്ക്ക് അഭിനന്ദനങ്ങൾ. ആശയ സാന്ദ്രതയുണ്ട്.ലളിതവും ഭംഗിയുള്ളതുമായ വരികൾ. ഒടുവിലത്തെ ആ രണ്ടു വരികൾ ഒഴിവാക്കിയാൽ ഭംഗി കൂടും, രൂപഭദ്രതയും ഭാവ ഭദ്രതതയും ഉണ്ടാവും.(ഇത് എൻ്റെ അഭിപ്രായം മാത്രം: ചിന്തിക്കുക. മററുള്ളവരുടെ അഭിപ്രായം അറിയുക, തള്ളുകയോ കൊള്ളകയോ ചെയ്യാം)
കവിത സുന്ദരം തന്നെ.

സാബുചോലയിൽ said...

വളരെനന്നായിരിയ്ക്കുന്നു ധന്യ .ആശംസകൾ.

Unknown said...

വലിയ അഭിപ്രായത്തിന് നന്ദി..... തിരുത്തും വിനയപൂർവം

Unknown said...

മനോഹരവും സുന്ദരവുമായ വരികൾ ആശംസകൾ ധന്യ .Dr .S. D .അനിൽകുമാർ 9947749740

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.