കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Thursday, May 28, 2020

അവശേഷിപ്പുകൾ (കവിത) ബീന


                            വിദ്യാസാഹിതി കവിഭാഷ ഓൺലൈൻ

                                                                    കവിത

                  അവശേഷിപ്പുകൾ 
                                                               
                                                             ബീന




കാലത്തിനപ്പുറം ഒരു റോബ്ബർട്ടിരുന്നു 
പായാരം ചൊല്ലുമത്രേ... 

പണ്ടിവിടെയൊരു ജീവിയുണ്ടാർന്നു 
മനുജനെന്നവനെ വിളിച്ചിരുന്നു... 

നടക്കുവാൻ കാല്കളും  പിടിക്കുവാൻ..
കൈകളും അവനുണ്ടായിരുന്നു

ചിന്തിക്കുവാൻ അവൻ മിടുക്കനാർന്നു... 
ചിന്തകൾ കൊണ്ടവൻ കോട്ടകെട്ടി 

അറിവുമഴകുമവന് അധികമാർന്ന് 
അതിലേറെ അവൻ ചിരിയ്കുമാർന്നു 

ആനന്ദത്തിൽ അവൻ പൊട്ടിച്ചിരിക്കുമത്രേ 
നോവെറ്റാൽ കെട്ടിപിടിച്ചു കരഞ്ഞിരുന്നു 

നെഞ്ചിലെന്നും ഓർമ്മകൾ അവനു കൂട്ട്  
വെയിലേറ്റാൽ അവൻ  വാടുമത്രേ 
മഴയത്തു തുള്ളികളിച്ചിരുന്നു 

ഒഴുകുന്ന വെള്ളത്തിൽ നീന്തിത്തുടച്ചവൻ 
പതിയെ ഒഴുകാനനുവദിക്കാതെ കെട്ടി നിർത്തി 

മരവും ഓലയും കൊണ്ടൊരു കൂടൊരുക്കി 
അതുപോരാതവർ  മണ്ണിട്ട് മൂടി 
അംബരചുംബിയാം ഫ്ലാറ്റൊരുക്കി 

മുറ്റത്തു കുത്തിയൊലിച്ചൊഴുകും 
മഴവെള്ളത്തിലവൻ തോണിയുണ്ടാക്കി 
പൊട്ടിചിരിച്ചവൻ ആർത്തുല്ലസിച്ചു 

പതിയെ മണ്ണിന്റെ മാറിന് മുകളിലായി 
കോൺഗ്രീറ് മതിലുകൾ പണിതെടുത്തു... 

ഇലകളിൽ പലഹാരം പൊതിഞ്ഞു കെട്ടി 
വീട്ടിലുള്ളവർക്കു പങ്കുവെച്ചു 
ആനന്ദത്തോടെയവർ വാണിരുന്നു 
ഇലകൾക്ക് പകരമായി പ്ലാസ്റ്റിക് വന്നു 
ഭൂമിക്കു മുകളിൽ കുപ്പക്കൂട്ടി..... 

വെള്ളമിറങ്ങാതായി മണ്ണിനുള്ളിൽ 
ധരിത്രിക്കു കുടിനീരിനായി ദാഹമുദിച്ചു... 

കൗതുകങ്ങൾ പങ്കുവെച്ചു പരസ്പരം 
കൈകൾ കോർത്തവർ നടന്നിരുന്നു 
സമയം തികയാതെ പിന്നെയവർ 
വാഹനങ്ങളിൽ ചെന്ന് അഭയംപ്രാപിച്ചു 
പുകപടലങ്ങളാൽ വീണ്ടുമവർ 
ധര യുടെ ശ്വാസകോശം നിറച്ചു 

ഉഗ്രരൂപിയായ് അർക്കൻ ജ്വലിച്ചു 
കരിഞ്ഞുണങ്ങി സസ്യലതാതികളും 

പ്രളയം വന്നു വരൾച്ച വലച്ചു 
രോഗങ്ങൾ പലതും  മേല്ക്കുമേലായ് 

ഭാരം താങ്ങാനരുതാതെ ധരിത്രി 
പൊട്ടിക്കരഞ്ഞു കണ്ണീർ പൊഴിച്ചു 

ഭൗമി യുടെ കോപാഗ്നിയിൽ ചുട്ടെരിഞ്ഞു 
അവർ ഭൂമിയിൽ നിന്നു അപ്രത്യക്ഷരായി.. 

ഇന്നലെകളെ ഓർമിപ്പിച്ചു കൊണ്ടവർ 
എന്നന്നേക്കുമായി നാമാവശേഷരായി...... 


         

1 comment:

Unknown said...

സൂപ്പർ ചേച്ചി

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.