കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Thursday, May 21, 2020

പുത്തൻ കാഴ്ചകൾ (കവിത) രശ്മി തോട്ടത്തിൽ

                 
                                          
                                          രശ്മി തോട്ടത്തിൽ 
               പുത്തൻ കാഴ്ചകൾ

ലോക്ക്‌ഡൌൺ കാലം തുറന്നിട്ട
പുത്തൻ കാഴ്ചകളെത്ര മനോഹരം
അയൽപക്കത്തെ ചേച്ചിയുടെ പേര് 
അമ്മിണിയെന്നത്രെ
അമ്മിണി ചേച്ചിക്കുണ്ടത്രെ പൂവാലിപ്പശുക്കൾ
നാലെണ്ണം
അതിൽ കറുത്ത പൂവാലിതൻ 
വെളുത്ത പാലത്രെ എന്നുമെൻ
കറുത്ത കാപ്പിയിൽ ചേരുന്നത്
കായ്ക്കുന്ന മൂവാണ്ടൻ മാവൊന്ന്
കായ്ക്കാത്ത രണ്ടെണ്ണം വേറെ
നല്ല വരിക്കച്ചക്കകൾ കായ്ക്കുന്ന
പ്‌ളാവും ഒത്തൊരു പുളിയും നെല്ലിയും 
അങ്ങിനെയെന്തെല്ലാം തൊടിയിൽ
രാവിലെ വെള്ളം കുടിച്ച് കൊത്തി-
പ്പെറുക്കാനെത്തുന്ന കാക്കയും മൈനയും
വാലാട്ടിപ്പക്ഷിയും കൌതുകക്കാഴ്ചകൾ
മക്കൾ രണ്ടുപേരിലൊരാൾ നന്നായി
വരക്കുമത്രെ, മറ്റെയാൾ പാഴ്വസ്തുക്കൾ
ചേർത്തുവെച്ചനേകരൂപങ്ങൾ നെയ്യും
എല്ലാമെനിക്ക് പുത്തനറിവുകൾ
തിടുക്കമിട്ട് ബാഗിലെന്തൊക്കെയോ
കുത്തിനിറച്ചൊമ്പത് മണിതൻ 
ബസിനായ് നിലം തൊടാതെ ഓടുന്ന
എന്നോട് വിശേഷങ്ങൾ ചോദിക്കാ-
നെത്തിയിരുന്നത് അയൽക്കാരനാണത്രെ
അടുക്കളക്കോലായിലെ മൂലയിൽ
ഇന്നുവരെ കാണാത്തൊരമ്മിയും
ചിരവയും അടുക്കളക്കുള്ളിലെ തീ പുകയാത്തൊരടുപ്പും
മുന്നിലെത്തുന്നൊരായിരം ചോദ്യങ്ങളുമായി
ചക്കപ്പുഴുക്കും മുരിങ്ങയിലത്തോരനും
വാഴപ്പഴവും മാങ്ങയും ആവോള-
മകത്താക്കി എന്ത് സ്വാദെന്നോതി 
ഏമ്പക്കം വിട്ടെഴുനേൽക്കും ഗൃഹനാഥനും
ലോക്ക്‌ഡൌൺ കാലം തുറന്നിട്ട
മനം നിറക്കുന്ന പുത്തൻ കാഴ്ചകൾ

.

9 comments:

Unknown said...

ഇപ്പോൾ ലോകത്ത് നടക്കുന്ന ഒരു പുതിയ കാഴ്ച തന്നെയാണ് ഈ കവിതയിലുള്ളത്

Bijesh said...

പുത്തൻ കാഴ്ചകൾ പുതിയ ശീലങ്ങൾ ആകട്ടെ..മനോഹരമായ ആവിഷ്കാരം

Unknown said...

മറന്നുപോയ കാലത്തെ ഓർമ്മകളിൽ എത്തിച്ച ഒരു ലോക്ദൗൺ കവിത

Unknown said...

തിരക്കിനിടയിൽ കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ചകൾ. എല്ലാം കാണാനുള്ള സമയം... ലോക് ഡൗൺ... നല്ല കവിത: അഭിനന്ദനങ്ങൾ.

Unknown said...

പുത്തൻ കാഴ്ചകൾ .... ലളിതം, മനോഹരം

Unknown said...

ഉൾക്കണ്ണു തുറപ്പിക്കും കാഴ്ചകൾ .... മനോഹരമായ ആവിഷ്കാരം..... അഭിനന്ദനങ്ങൾ

Unknown said...

ഉൾക്കണ്ണു തുറപ്പിക്കും കാഴ്ചകൾ .... മനോഹരമായ ആവിഷ്കാരം ... അഭിനന്ദനങ്ങൾ

Unknown said...

സ്വജീവിതത്തോടും പ്രകൃതിയോടുമുള്ള നിർലോഭമായ സ്നേഹം.....

ധന്യ said...

കണ്ടിട്ടും കാണാതിരുന്ന കാഴ്ചകൾ...

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.