കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Sunday, May 24, 2020

ബ്രേക്കിങ്ങ് ന്യൂസ്(ഹാസ്യം) ബിപിൻ ആറങ്ങോട്ടുകര


                            വിദ്യാസാഹിതി കവിഭാഷ ഓൺലൈൻ

                    ബ്രേക്കിങ്ങ് ന്യൂസ്


                                                ബിപിൻ ആറങ്ങോട്ടുകര



1. 
കേരളത്തിൽ മാറ്റിവെച്ച SSLC, plus two പരീക്ഷകൾ നടത്തുന്നു
13.5 ലക്ഷം വിദ്യാർത്ഥികളാണ് SSLC പരീക്ഷയെഴുതുന്നത്...

എത്രയും വേഗം  'പരീക്ഷണങ്ങൾ' കഴിയട്ടെ!

2.
സംസ്ഥാനത്ത്കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു
വാർത്ത:

ഇങ്ങിനെയാണ് ഇളവുകളെ നമ്മൾ ആഘോഷിക്കുന്നതെങ്കിൽ,
എണ്ണാൻ പിന്നെ ആളുണ്ടാവില്ല!

3. 
മദ്യം വിൽക്കുന്നതിനുള്ള ആപ്പ് മൂലം വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെടും എന്ന് ഒരു കോൺഗ്രസ് നേതാവ് ആരോപിച്ചു... വാർത്ത:

ങ്ങും.ങ്ങും...
മനസിലായി, മനസിലായി!

4.
സംസ്ഥാനത്ത് പെരുന്നാൾ തലേന്ന് കമ്പോളങ്ങളിൽ തിക്കും തിരക്കും...
അതേസമയത്ത് സംസ്ഥാനത്ത്കോവിഡ് സ്ഥിരീകരിച്ചത് 42 പേർക്ക്
എന്ന് വാർത്ത:

അതൊന്നും കുഴപ്പമില്ലെന്നേ...
ഒരു തുണിക്കഷ്ണം കഴുത്തിലിങ്ങനെ തൂക്കിയിട്ടാൽ മതി!

5.
താൻ ഉന്നയിച്ച ആരോപണം പത്രങ്ങളിൽ കണ്ടതായിരുന്നു.
രേഖയൊന്നുമില്ല- പ്രതിപക്ഷ നേതാവ്:

ഇതാണാ രേഖ
(ശങ്കരാടി, ശങ്കരാടി.... !)

6.
പെരുന്നാൾ തലേന്നും പെരുന്നാളിനും ലോക്ക് ഡൗണിൽ ഇളവുകൾ... വാർത്ത:

ഇളവില്ലെങ്കിൽ ഭീകരത
ഇളവുണ്ടായാൽ പ്രീണനം.
എന്തായാലും കുത്തിതിരുപ്പിന് വളം തന്നെ!

7.
ബെവ്കോ ആപ്പിൽ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്:

ഏത് പത്രത്തിലെയാ സാറേ!

8.
പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച മുതൽ മെയ് 31 വരെ നിരോധനാജ്ഞ:

ഇതൊക്കെ നമ്മള് കുറേ കണ്ടിട്ടുണ്ട് എന്ന് ചിലർ !

9.
മുഖ്യമന്ത്രി പിണറായി വിജയന് 75 വയസ്...

അതിജീവനത്തിന്റെ എഴുപത്തഞ്ചാണ്ടുകൾ,
ദ ക്യാപ്റ്റൻ!

10.
വ്രത വിശുദ്ധിയുടെ സഹന കാലത്തിനു ശേഷം കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ...

കോവിഡിൽ മറഞ്ഞ പെരുന്നാൾ ചന്ദ്രിക !
                                               visit   https://kavibasha.blogspot.com

6 comments:

Unknown said...

Ha.. haaa... hhhaa.. Super ayitttund. Adipoli

Haridas KP said...

Super

Unni Angadipuram said...

Fantastic, Bipinu .

musthafa said...

സമകാലിക പ്രശ്നങ്ങൾ ഹാസ്യാത്മകമായ അവതരണം ഒരു കുഞ്ഞു ഇഷ്ടം

Unknown said...

നന്നാവട്ടെ കാവ്യഭാഷ

Kaniya puram nasarudeen.blogspot.com said...

വാർത്തകൾ ഹാസ്യാത്മകമാക്കി
അഭിനന്ദനങ്ങൾ മാഷേ

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.