കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Thursday, May 21, 2020

സഹായം കഥ അജേഷ്.പി

കഥ
സഹായം



അജേഷ്.പി


കൂലി പണിക്കാരൻ 
രാജൻ വന്ന് ഏറ്റവും മുകളിലെ ചില്ലയിൽ കയറി ചക്കയിട്ടു തന്നു.
അതിയാന്റെ
രക്തസമർദ്ദത്തിനും
പ്രമേഹത്തിനുമുള്ള മരുന്ന്
പൈസ പിന്നെ കണക്കാക്ക ടീച്ചറെ
എന്നു പറഞ്ഞ് പെയിന്റുപണിക്കാരൻ സുബൈറു കൊണ്ടുവന്നു.
ആശാ വർക്കർ  സുമവന്ന്
കിണറിൽ ബ്ലിച്ചിംഗ് പൗഡറിട്ടു, ആരോഗ്യവിവരം തിരക്കി പോയി,
അവൾക്കിതു മാസം നാലാ എന്നിട്ടും...!
ടി.വി.യിൽ 
വലിയ അക്ഷരത്തിൽ
സാലറി ചലഞ്ചും
കുനിഞ്ഞ  അക്ഷരത്തിൽ പെൻഷൻ വിതരണവും എഴുതി കാണിച്ചു.
"എന്റെ കാശ് കൊണ്ട് 
അങ്ങനെ പെൻഷൻ കൊടുക്കണ്ട "
ടി വി നിർത്തി രത്നമ്മ ടീച്ചർ നെടുവീർപ്പെട്ടു
തിരിഞ്ഞപ്പോൾ
ഗേറ്റിൽ നിന്നൊരു വിളി,
ടീച്ചറെ.....
സൗജന്യ പച്ചക്കറി കിറ്റുമായി ക്ലബിലെ 
രണ്ടു പിള്ളേർ,
അവർ വിളിച്ചു പറഞ്ഞു,
ടീച്ചറെ ഞങ്ങടെ ഒരു സഹായം,
ഇത്തവണത്തെ വിഷു കൈനീട്ടം ചേർത്തുവെച്ചു നൽകുന്നതാ...!



No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.