കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Wednesday, May 27, 2020

ഓർമ്മയിലെ കാന്താരി മധുരം (പരമ്പര) കെ.സി.അലി ഇക്ബാല്‍

                                                          
                                വിദ്യാസാഹിതി കവിഭാഷ ഓൺലൈൻ


     സഹനം




കെ.സി അലി ഇക്ബാല്‍
     ഇതൊരു മഹത്തായ സഹനത്തിന്‍റെ അനുഭവമൊന്നുമല്ല.എന്നാല്‍ അന്നത്തെ പ്രായത്തി ല്‍, അവസ്ഥയില്‍  മറ്റുള്ളവര്‍ക്ക് “നിന്നെ സമ്മതിച്ചിരിക്കുന്നു” എന്നു പറയാന്‍ തക്കവണം അതൊരു വലിയ സഹനം തന്നെയായിരുന്നു.               
              സാറ്റുകളി”ക്കിടയില്‍ പിടിക്കപ്പെടാതിരിക്കാന്‍ സ്വയം എത്രത്തോളം സഹിക്കാം എന്നതിനൊരു പരിധിയുണ്ടല്ലോ. ഒരര്‍ഥത്തില്‍ അതൊരു വെറും ചൊറിച്ചില്‍ അനുഭവം മാത്രമാണ്.ഇപ്പഴും കൊടിത്തൂവച്ചെടി (ചൊറി യണം)കാണുമ്പോള്‍ മേലാകെ അന്നത്തെ ആ ചൊറിച്ചില്‍ പടര്‍ന്ന് കയറാറുണ്ട്. 
           അയല്‍പക്കത്തെ സമപ്രായക്കാര്‍ ചിലര്‍ അല്‍പം മുതിര്‍ന്നവരും കളിക്കാന്‍ ഒത്തുകൂടുന്നത് പൂളക്കിഴങ്ങു (മരച്ചീനി) നട്ട എന്‍റെ വീട്ടു തൊടിയിലാണ്. അന്നത്തെ ആദ്യ ഇനം സാറ്റു കളിയായിരുന്നു. ഒരാള്‍ പത്തുവരെയോ ചിലപ്പോള്‍ അപ്പോള്‍ ഉണ്ടാക്കുന്ന നിയമം അനുസരിച്ച് ഇരുപത്തഞ്ചുവരെയോ എണ്ണും .മറ്റുകളിക്കാര്‍ ഈ സമയം കൊണ്ട് പിടിക്കപ്പെടാ തിരിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലത്ത് ഒളിക്കണം. എണ്ണുന്നയാള്‍ ആരെയാണോ ആദ്യം കണ്ടെത്തിയത് അയാളാണ് അടുത്ത തവണ എണ്ണേണ്ടത്. അതുകൊണ്ട് പിടിക്കപ്പെടാ തിരിക്കാന്‍ ഓരോരുത്ത രും പരമാവധി ശ്രമിക്കും.

      എനിക്കിപ്പഴും നല്ല ഓര്‍മ്മയുണ്ട്. അന്ന് എണ്ണു ന്നത് തൊട്ടയല്‍പക്കത്തെ ഹംസയാണ്. സുരയും ബാലനും പിന്നാരൊ ക്കെയോ ഉണ്ട്. എന്നെക്കാള്‍ പ്രായത്തില്‍ മുതിര്‍ന്നയാളാണ് ഹംസ. എന്നാലും ഞങ്ങടെ കളിസംഘത്തി 
ലുണ്ട്. ആള്‍ നല്ല സൂത്രക്കാര നാണ്.  ഒളിച്ചവരെ കണ്ടെത്താന്‍ മിടുക്കന്‍. പരമാവധി പിടിക്ക പ്പെടാതിരിക്കാന്‍ തക്ക സുരക്ഷിതമായി ഒളിക്കണം എന്ന ഒറ്റ ചിന്തയേ അപ്പോഴുണ്ടായിരുന്നുള്ളൂ. മരച്ചീനിക്കമ്പു നടാന്‍ എടുത്ത രണ്ടു ഏരികള്‍ക്കിടയില്‍ (വരമ്പ്) അല്‍പം ആഴമുള്ള ചാലാണ്.മരച്ചീനികമ്പ് നട്ടത് തഴച്ചു വളര്‍ന്നിട്ടുള്ളതിനാല്‍ ഈ ചാലില്‍ കമിഴ്ന്നു കിടന്നാല്‍ ആരും പെട്ടെന്ന് കാണില്ല.പക്ഷേ ഒളിക്കാനുള്ള വെപ്രാളത്തിനിടയില്‍ ചാലില്‍ പടര്‍ന്ന് നില്‍ക്കുന്ന കൊടിത്തൂവച്ചെടി ഞാൻ കണ്ടിരുന്നില്ല.അന്ന് സ്കൂള്‍ ഒഴിവു ദിവസങ്ങളില്‍ ഷര്‍ട്ടിടുന്ന പതിവൊന്നുമില്ല. ഒരു നിക്കര്‍. അത് മാത്രമാണ് വേഷം. പിന്നത്തെ കാര്യം പറയേണ്ടല്ലോ. കൊടിതൂവച്ചെടിയുടെ മുകളില്‍ കമിഴ്ന്നു കിടക്കുകയാണ് ഞാൻ . ചൊറിച്ചില്‍ മേലാകെ പടര്‍ന്ന് കയറുകയാണ്.ഹംസ എണ്ണല്‍ പൂര്‍ത്തി യാക്കി. 

                                  ഒളിച്ചിരി ക്കുന്നവരെതിരയുകയാണ്. മിണ്ടിപ്പോയാല്‍, എണീറ്റു മാറിയാല്‍ പിടി വീഴും. സഹിക്കുക തന്നെ. ഓരോരുത്തരെ കണ്ടെത്തുമ്പോ ഴുമുള്ള ആര്‍പ്പുവിളികള്‍ ഉയരുന്നുണ്ട്. എല്ലാം കേള്‍ക്കാം. അനങ്ങാതെ ഒരേ കിടപ്പ്.ഹംസ തോല്‍വി സമ്മതിക്കും വരെ. എത്ര നേരം കിടന്നു എന്നോ ര്‍മ്മയില്ല. എണീറ്റപ്പോള്‍ മേലാകെ ചുവന്നു തടിച്ചിരി ക്കുന്നു. സാമാന്യം വെളുത്ത ദേഹമാണന്ന്. നിക്കറിന് താഴെ തുടയില്‍, നെഞ്ചില്‍,കൈകളില്‍ എല്ലായിടത്തും ചൊറിച്ചില്‍. എല്ലാം സഹിച്ചുള്ള ആ കിടപ്പും ചൊറിച്ചിലും  പിന്നൊരിക്കലും മറന്നില്ല. കൊടിത്തൂവച്ചെടി കാണുമ്പോഴും സ്കൂളില്‍ കുട്ടികള്‍ സാറ്റ് കളിക്കുന്നത് കാണുമ്പോഴും ഇന്നും മേലാകെ ചൊറിഞ്ഞുകയറും. മുതിര്‍ന്നിട്ടും പലരും സഹനത്തിന്‍റെ ഈ കഥ തമാശയായി പറയാറു ണ്ട്. ഇതെഴുതുമ്പോഴും എനിക്കു ചൊറിയണം ശരീരത്തി ല്‍ തട്ടിയതുപോലെ എവിടെയൊ ക്കെയോ ചൊറിയുന്നുണ്ട്
Add caption


(തുടരും)

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.