കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Friday, May 22, 2020

രണ്ടു കവിതകൾ റഫീക്ക് പൂനത്ത്

കവിഭാഷ ഓൺലൈൻ

രണ്ടു കവിതകൾ
റഫീക്ക് പൂനത്ത്

1
ചുമട്ടുകാരൻ

സ്വപ്നങ്ങളുടെ ഭാരം
ഓരോന്നായി
ഇറക്കി വച്ചപ്പോഴാണ്
പാവം ചുമട്ടുകാരനെ
അവർ വേദനയോടെ 
തിരിച്ചറിഞ്ഞത്
"നമ്മുടെ ..... മോൻ....!"



2
ഭ്രാന്തൻ

"എന്നെ ഞാനാക്കിയത്
നിങ്ങളാണ്......"
ഭ്രാന്തൻ ഭ്രാന്തുരുട്ടി
കുന്നുകയറി.

ചോദ്യങ്ങളെ ഭയന്ന മാഷും
കൂടെ പഠിച്ചവരും
പടിയടച്ചവരും
ഭ്രാന്തൻ കഥകളുടെ
ജടയഴിച്ച് വെറുതെ
ചൊറിഞ്ഞു കൊണ്ടിരുന്നു!



ലിങ്ക് ക്ളിക്ക് ചെയ്ത് വായിക്കൂ   
https://www.blogger.com/blog/posts/3147672121396187900

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.