കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Friday, May 22, 2020

പ്രശാന്തിന്റെ കുപ്പായം (കഥ റസിയ പയ്യോളി)




സിയ പയ്യോളി











പ്രശാന്തിന്റെ കുപ്പായം
   
                        ഹരിതാഭമായി കിടക്കുന്ന സ്ഥലം. മനുഷ്യപ്പറ്റുള്ളവർ നൊച്ചിപ്പറമ്പെന്ന ഗ്രാമത്തിലെ മനുഷ്യർ. എല്ലാവരെയും ചേർത്തു പിടിക്കും. സ്നേഹക്കൊട്ടാരം പണിത ചരിത്രമേ അവർക്കുള്ളൂ . സ്വയം ശീലങ്ങളെ മിനുക്കി പണിത് ജീവിതത്തിന്റെ ഗ്രാഫ് ഉയർത്തുന്നവർ . ഉള്ളത് അങ്ങോട്ടുമിങ്ങോട്ടും കൊണ്ടും കൊടുത്തും സ്നേഹം പങ്കിടുന്നവർ. എല്ലാം കൊണ്ടും വാസയോഗ്യമാക്കാൻ പറ്റുന്നിടം . അവിടെയാണ് വൃദ്ധസദനം . ഒരേക്കർ സ്ഥലം ഇതിനായി ബിനോയ് ഷെട്ടിയെഴുതി കൊടുക്കുമ്പോൾ പറഞ്ഞൊരു വാക്ക്. അവഗണന കൊണ്ടും ഒറ്റപ്പെടൽ കൊണ്ടും ജീവിതത്തിന്റെ സുഗന്ധം നഷ്ടപ്പെട്ട് പൊള്ളുന്ന മനസുമായാണ് അവരിവിടെ എത്തുക. ആ കനലെരിയും മനസിനെ തണുപ്പിക്കാൻ മാത്രം ഹരിതാഭമാണ് ഈ ഭൂമിയും ഇവിടുത്തെ മനുഷ്യരുമെന്ന് . വശ്യപ്പെടു ത്തലിൽ എല്ലാ ഒപ്പപ്പെടലും മറക്കുന്നിടം. ഗംഭീരമായിരുന്നു അതിന്റെ ഉദ്ഘാടനവും മറ്റ് പരിപാടികളു മൊക്കെ സമൂഹത്തിനു വേണ്ടി സ്വയം സന്നദ്ധരായ യുവാക്കൾ പല വീടകങ്ങളിലും യാദൃശ്ചികമായി കണ്ടു മുട്ടിയ തനിച്ചായി പോയ അമ്മമാർക്ക് വേണ്ടിയാണ് സ്നേഹക്കൂടാരം എന്ന് പേരിട്ട് ഇത് തുടങ്ങിയത്.
ആയമാരായ ലിൻസിയും സുമയ്യയും ദമയന്തിയും ഉഷാറാണിയും യമുനയും മികച്ച വരായിരുന്നു.. ആതുരസേവനത്തിന്റെ സ്നേഹമന്ത്രവുമായി വർഷങ്ങളായി അഗതികൾക്കൊപ്പം ജീവിച്ചതിനാൽ ഓരോരുത്തരുടേയും മനശ്ശാസ്ത്രം അറിഞ്ഞു കൊണ്ടാണവർ ഒപ്പം ചേരുന്നത്. തനിച്ചാക്കി പോയ മക്കളേയും പ്രIയപ്പെട്ട വരേയും ഓർക്കുമ്പോഴുള്ള വിങ്ങലുണ്ടെങ്കിലും പലരിലും അത് കാണാറില്ല. ആനന്ദത്തിന്റെ പൂമൊട്ടുകൾ വിതറുകയാണവർ . എന്നാൽ കൂട്ടത്തിൽ മെലിഞ്ഞ് ശോഷിച്ച ഒരു അമ്മ എല്ലാ ആനന്ദങ്ങളിൽ നിന്നും വിട്ടു നിന്നു. തല്ലി തല്ലിക്കെടുത്തിയ ചിരി ആ മുഖത്ത് മേഘങ്ങൾക്കിടയിൽ നക്ഷത്രപൊട്ടുകൾ പോലെ കാണാം. അവിടവിടെയായി ഉള്ളിലൊളിപ്പിച്ച കടലോളം നോവും നുരയും. അതിജീവിക്കാൻ കഴിയാതെ തകർന്ന മനസ് ആ കണ്ണൂകളിൽ ലേപനം ചെയ്തിരിക്കുന്നു. എല്ലാവരും നേരമായാൽ ഭക്ഷണം കഴിക്കാൻ സിറ്റിങ് മുറിയിൽ ടേബിളിനു ചുറ്റിലുമിരിക്കും . കാരണം അവഗണിക്കപ്പെട്ട ജീവിതത്തിന്നു മുന്നിൽ നിന്ന് കരകേറ്റിയ വരല്ലെ വാശിയോടെ അനുസരിക്കാൻ അവർ മത്സരിച്ചു. എന്നാൽ ആ അമ്മ ഓഫീസിനു മുന്നിലെ ബെഞ്ചിൽ റോഡിലേക്ക് നോക്കിയിരിക്കും. ആണുങ്ങളാണ് പോകുന്നതെങ്കിൽ തറപ്പിച്ചു നോക്കും അതൊരു കൗതുക കാഴ്ചയായി മാറും പിന്നെ നീളൻ നെടുവീർപ്പാ . അയ്യോ അതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത് പറഞ്ഞാൽ തീരാത്ത വാക്കുകളാ. പിന്നെ കാലത്തിൽ കാൽപാടുകൾ നോക്കി തല താഴ്ത്തും . പ്രിയപ്പെട്ട ഒരാളെ തിരയുന്നു ആ കാഴ്ച.

ടീച്ചറേ എന്ന് ഉഷാറാണി വിളിക്കമ്പോൾ ഒന്ന് നോക്കി വരാം 
എന്ന് പറഞ്ഞ് നടന്നു പോകും എല്ലാവരും സഹതാപത്തോടെ ടീച്ചറെ നോക്കും. ആരോടും സംസാരിക്കില്ല. ഒരു ടീച്ചറുടെ എല്ലാ നല്ല ഗുണങ്ങളും ആ ശീലങ്ങളിൽ പത്തരമാറ്റിൻ തിളക്കം. തിളക്കമേറിയ ജീവിതത്തിനു മുന്നിൽ നിന്ന് പെയ്തൊഴിയാ കണ്ണീർ ഏറ്റു വാങ്ങിയൊരാൾ എന്ന് വ്യക്തം. ദുഃഖത്തിന്റെ അമിതഭാരം കൊണ്ട് പൊട്ടാനിരിക്കുന്നു ആ ഹൃദയം. കൈയിലുള്ള ചോറുരുള ഏറെ നേരം നോക്കി ഒരു പിടി തിന്ന് 3 ഗ്ലാസ് വെളളവും കുടിച്ച്  പുറം കാഴ്ച കാണാനായി ബെഞ്ചിലിരിക്കും ആ മനസിനെ തണുപ്പിക്കാൻ സമുദ്രജലം പോലും മതിയാവില്ലെന്ന് ചുരുക്കം ഉറ്റവരും ഉടയവരും ഇല്ലാത്ത ലോകത്ത് മനുഷ്യൻ ഇങ്ങനെയാണെന്ന് മനസിലാക്കി കൊടുത്തു ടീച്ചർ. ഇടക്കിടെ പ്രശാന്തേ വിളിച്ചു കൊണ്ടിരിക്കും റോഡിലേക്ക് നോക്കിയപ്പോൾ പ്രശാന്തേ എല്ലാം പറഞ്ഞ് പഠിപ്പിച്ചിട്ടും ഈ അമ്മയെ ......
പിന്നെ കണ്ഠമിടറി സാരി തലപ്പ് കൊണ്ട് വായ പൊത്തി എന്തൊ ഓർത്തെടുത്ത് വിതുമ്പി. ഓർക്കെരുതെന്ന് മനപൂർവ്വം ആഗ്രഹിച്ചിട്ടും കടന്ന് വന്ന ഓർമ്മ എങ്ങനെ മണ്ണിട്ട് മൂടിയാലും പോകാത്ത ഓർമ്മയിലെ വേദന അത്ര കനപ്പെട്ടതും കൊളുത്തി വലിക്കുന്നതുമാണത്രെ. ഫുട് പാത്തിൽ നിന്നൊരു ടൂ വീലർ ഇറങ്ങി വരുന്നത് കണ്ട് റോഡിലേ ക്കോടി. പിന്നെ നിരാശപ്പെട്ട് മാവിൻ ചുവട്ടിൽ ചെന്ന് നിന്നു ശേഷം ഓഫീസിന്റെ ഭിത്തിചാരി മരച്ചില്ല കളിലേക്ക് നോക്കി നിന്നു നെടുവീർപ്പാലെ അച്ഛാ എന്നൊരു വിളി ഈ വിഭ്രാന്തികളൊക്കെ എല്ലാവരും നോക്കി കൊണ്ടിരിക്കുക യാണ്. സാന്ത്വനിപ്പിക്കാനുള്ള വാക്കുകളൊന്നും ആരുടേയും കൈകളിലില്ലെന്ന് ചുരുക്കം. അവന്റെ നീല കുപ്പായമെടുത്ത് ഒരു കവറിലിട്ട് തെക്കെ മുറി യിൽ ആരും കാണാതെ വെച്ചിരുന്നു. അതിന്റെ മണം ഈ ഭുമീല് ഒന്നിനൂല്ല എന്ത് രസാന്നറിയൊ അയ്യോ തിന്നാൻ കൊതിയാകും. ചിലപ്പൊ ഉറങ്ങാതെ പാതിരാവോളം മൂക്കിനടുത്ത് തന്നെ വെച്ച് കിടക്കും.

സുമയ്യാ ടീച്ചർക്ക് ഒറ്റ മോനേ ഉള്ളൂ പ്രശാന്ത് ഓന്റെ കുപ്പായാ നീലക്കുപ്പായം. കുപ്പായത്തെ പറ്റി പലവട്ടം പറഞ്ഞിരുന്നു . ടീച്ചറുടെ അയൽവാസി കൂടിയായ ഭാനുമതി അമ്മ ഇത് പറയുമ്പോൾ തല താഴ്ത്തിയിട്ട് അതൊരു വല്ലാത്ത കുപ്പായാ..അതിന് 3 മണാ അപ്പ വിരലും മധ്യ വിരലും ചൂണ്ടുവിരലും നിവർത്തി പ്രശാന്തിന്റെ മണം അച്ചന്റെ മണം പിന്നെ എന്റെ മണം എന്റെ ഉറക്കം കെടുത്തിയ കുപ്പായം .ഒന്നാം പിറന്നാളിന്റെ കുപ്പായത്തെ പറ്റിയാ ടീച്ചർ പറേന്നെ . 39 വയസായി പ്രശാന്തിന്. മാതൃത്വം പല രൂപത്തിൽ പുറത്ത് വരാറുണ്ട് . കാഴ്ചക്കാർക്കിത് ആദ്യാനുഭവം. ഇരുകൈകൾ കൊണ്ടും മുഖം പൊത്തി ആർത്ത് കരഞ്ഞുകൊണ്ട് കൈയിലുള്ള പെഴ്സ് തുറന്ന് ഒരു വെള്ള പേപ്പറെടുത്ത് സുമയ്യക്ക് നേരെ നീട്ടി ..
To
ഒരമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദന മക്കളെ നഷ്ടപ്പെടലാണ്. എല്ലാo എന്റെ മോനറിയാം എന്നിട്ടും.. അന്തി ഉറക്കത്തിനുള്ളൊരിടം മാത്രമാണ് എനിക്കിവിടെ . എനിയ്ക്ക് വേണ്ടതൊക്കെ നിന്റെടുത്താ .  ഈനെഞ്ചിലെ തീ അണക്കാൻ ഒരു പേമാരിക്കും കഴിയില്ല്യാ. അവസാനമായി ഒരു ചോദ്യം നിന്റെ നീലക്കുപ്പായം ഒന്ന് തരുമോ  ഓർമ്മ വരുമ്പോഴൊക്കെ മണത്തു നോക്കാനാ. കണ്ണിന് കുളിരും കിട്ടും. ഏറെ ദിവസങ്ങളായി മോന്റെ അമ്മ ഉറങ്ങീട്ട്.  അമ്മയെ മറക്കലാ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്ന് തിരിച്ചറിയുമ്പോൾ നീ വാ അമ്മ കാത്തിരിക്കും. ഒരു ദിവസം കുടി നിനക്കൊപ്പം ജീവിക്കാൻ വല്ലാണ്ട് കൊതിയാകുന്നു . നിന്റെ കളിയും ചിരിയും ഓർക്കാൻ തന്നെ എന്ത് രസാ മോനേ. 
              സുമയ്യ ഇത് വായിച്ച് തീരുമ്പോഴേക്ക് എല്ലാ കണ്ണുകളിൽ നിന്നും ഒരു പുഴയുണ്ടാക്കാനുള്ള കണ്ണുനീർ ഒഴുകിയിരുന്നു.  
കത്തിന്റെ ഓരോ വരികളിലും ചങ്ക് പിളർന്നൊഴുകന്ന ചോരയും കാണാം.   വാക്കുകളിൽ വേദനയുടെ വടിവാളുകൾ സന്നിവേശിപ്പിച്ച് കത്തുമായി ടീച്ചർ നിന്നു. ഏറെ നേരം കടുത്ത ആലോചനയിൽ നിന്ന് കൈയിൽ മാറാപ്പുമായി പിന്നെ നടക്കാൻതുടങ്ങി. എങ്ങോട്ടെന്നൊ എവിടേക്കെന്നൊ അറിയില്ല.എല്ലാവരും തടഞ്ഞെങ്കിലും പിടിവള്ളി അറ്റു പോയ ഈ മനസിനെ പിടിച്ചിരുത്താൻ നിങ്ങൾക്കെന്നല്ല ഒരു മായാജാലക്കാരനും കഴിയില്ല നമസ്തേ.....കണ്ണിൽ നിന്ന് മറയും വരെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.

റസിയ പയ്യോളി

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.