കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Friday, May 22, 2020

ഓർമ്മച്ചിരാതുകൾ സതീഷ് അയ്യർ

കവിഭാഷ ഓൺലൈൻ
ഓർമ്മച്ചിരാതുകൾ

സതീഷ് അയ്യർ






മനം 
ഓർമ്മകൾ
ഒഴുകുമൊരു പുഴ

ഈറൻച്ചാറ്റലിൽ കുളിരും കാറ്റുമായ് 
പാടവരമ്പിലോടിക്കളിച്ചൊരാ ബാല്യം

മഴവില്ലിൻ വർണ്ണങ്ങളെണ്ണുന്ന നേരം
പിന്നെയും വന്നൊരാ മഴനനഞ്ഞോടുന്ന കാലം...

പാടത്തിനക്കരെ മിന്നൽ ചിരിക്കേ..
ചെവി പൊത്തിയമ്മതൻ
പിന്നിൽ മറഞ്ഞു കരഞ്ഞ ബാല്യം...!!

ഓർമ്മകൾക്കുള്ളിലും ആരോടും പറയാത്ത
ചെറു ചെറു രഹസ്യങ്ങളേറെയുണ്ട്...!!

ഇന്നും മായാതെ
ഓർത്തോർത്തിരിക്കുവാൻ
ആ വർണ്ണ ചിത്രങ്ങൾ കൂട്ടിനുണ്ട്...!!

തുമ്പിതൻ വാലിന്റെ തുമ്പിൽ പിടിച്ചു
കുഞ്ഞൻകല്ലുകൾ കൂട്ടിക്കളിച്ചനേരം...

കൈവിട്ടു പോകാതെയാ വാലിൽ
നൂലുകുരുക്കിപ്പറത്തി
കുസൃതിയോടോടി എത്രദൂരം...!!

ഓട്ടം പിഴച്ചു
കാലിലെ പെരുവിരൽ നഖം പൊട്ടിച്ചോരവാർന്നതും..
ഞൊണ്ടിക്കളിച്ചു നടക്കുന്ന കാലം 
കൂട്ടുകാർ കളിയാക്കി പിന്നാലെ വന്നതും...!!

കോടിയില്ലാതോണം കണ്ണീരാൽ വരവേറ്റതും...
സദ്യയില്ലാതോണം തൂശനിലയിലുണ്ടതും..
കൈനീട്ടം കല്ലുതുട്ടാൽ 
സങ്കൽപ്പ കൂട്ടർക്ക് പകുത്തതും...
പുത്തനുടുപ്പിന്റെ ഗന്ധവും പേറി
കൂട്ടുകാരെത്തി കടന്നുപോകെ...
ഇല്ലായ്മ മറയ്ക്കുവാനമ്മ 
വാഗ്ദാനക്കെട്ടു നിറയ്ക്കുന്നു മക്കളിൽ...!!

ഉള്ളിലെ തീക്കനൽ വെളിയിൽ മറയ്ക്കുവാൻ
മൗന വാത്മീകത്തിനുള്ളിലൊളിച്ചിരിക്കുന്നച്ഛൻ...!!

ഓർമ്മയിലിന്നും 
സങ്കടനോവായ് ,
ഒളിഞ്ഞു വിതുമ്പുന്നൊരായിരമുണ്മയാം രഹസ്യങ്ങൾ...!!

കൈവിടാനാകില്ല മറവിയ്ക്കുപോലും
അത്രമേലിഷ്ടമാ ബാല്യവും
നൊമ്പരമേറുന്ന ചിത്രങ്ങളും...!!
                                    https://www.blogger.com/blog/posts/3147672121396187900


4 comments:

Satheesh iyyer said...

വളരെ സന്തോഷം നന്ദി
എന്റെ ഒരു കവിത കവിഭാഷ ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിന്..

Remani.N said...

0കവിത super ആയി. നൊസ്റ്റാൾജിക്

Unknown said...

വളരെ മനോഹരമായിട്ടുണ്ട് ബാല്യകാലത്തിന്റെ കുസൃതികൾ ചാലിച്ച രചന.

ആശംസകൾ 👌👌👌👌🌹🌹🌹🌹

Unknown said...

മറക്കാൻ പറ്റാത്ത ബാല്യം മനോഹര രചന
അഭിനന്ദനങ്ങൾ

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.