സഹായകം
June 01, 2020
Post Top Ad
അക്ഷരം തന്നെ പ്രതിരോധം
Wikipedia
Search results
ഉള്ളടക്കം
എഡിറ്റോറിയല്‍
(2)
കവിത
(65)
കവിഭാഷ പ്രകാശനം
(4)
കാർട്ടൂണ്‍
(2)
കാലികം
(4)
ചെറുകഥകൾ
(19)
പരമ്പരകൾ
(21)
പുസ്തകങ്ങൾ
(3)
മിനിക്കഥകൾ
(2)
ലേഖനം
(5)
വായനക്കാരുടെ പ്രതികരണങ്ങൾ
(1)
വിദ്യാസാഹിതി ഓഡിയോബുക്ക്
(142)
വിവർത്തനം കവിത
(1)
സഹായകം
(214)
സ്ളേറ്റ് കുട്ടികളുടെ പേജ്
(1)
ഹാസ്യം
(4)
Monday, June 1, 2020
ചെറുകഥകൾ
June 01, 2020
നിറമുള്ള പന്ത്രണ്ട് ദിനങ്ങൾ (ചെറുകഥ) ഭാസി പനക്കൻ
നിറമുള്ള പന്ത്രണ്ട് ദിനങ്ങൾ
ഭാസി പനക്കൻ


| ചലനമില്ലാത്തവയല്ല, മരിച്ച വീഥിക ളാണിത്. |
ജിവൻ നഷ്ടപ്പെട്ട്, തണുത്തുറഞ്ഞ ശവത്തിന് മീതെ നുരച്ചു നീങ്ങുന്ന എറുമ്പിനെപ്പോലെ വല്ലപ്പോഴും കടന്നു പോകുന്ന പോലീസ് വാഹനങ്ങൾ മാത്രം. കഴിഞ്ഞ പതിനഞ്ച് വർഷത്തെ മുംബൈ ജീവിതത്തിലെ സ്വപ്നങ്ങ ളിൽപ്പോലും കാണാനിടയില്ലാത്ത നിര ത്തുകൾ.അർദ്ധരാത്രിയെന്നോ, പുലർക്കാല മെന്നോ, ത്രിസന്ധ്യയെന്നോ തിരിച്ചറി യാതെ വെളിച്ചങ്ങളുടെ ഏറ്റക്കുറച്ചി ലുകളിലും നിറവ്യത്യാസങ്ങളിലും പുഴു ക്കളെപ്പോലെ മെന്തിയിരുന്ന മനുഷ്യ രെല്ലാം എവിടൊക്കെയോ ചേക്കേറി യിരിക്കുന്നു.
ജീവിത പ്രശ്ന,നൈരാശ്യങ്ങൾക്കൊ ടുവിൽ ഏറ്റവും ആനന്ദദായകമായ പന്ത്രണ്ട് ദിവസങ്ങളാണ് കൊഴിഞ്ഞു പോയത്.
ജിവിതത്തിലൊരിക്കലും നടക്കാൻ സാധ്യതയില്ലെന്നു കരുതിയിരുന്ന വി വാഹവും, രമയുമായുള്ള സന്തോഷം നിറഞ്ഞ ജീവിതവും.
അവളെ ആദ്യമായിക്കണ്ടപ്പോൾ അടി വയറ്റിൽ നിന്നും പൂമ്പാറ്റകൾ പറന്നു യർന്നു
![]() |
പിന്നീടുള്ള ദിനങ്ങളിലും പൂമ്പാറ്റകളെ പ്പോലെ പാറി ഭാരമേതുമില്ലാതെ പര സ്പരം തേൻ നുകരുകയായിരുന്നു.
അവധി തീർന്ന്, നീണ്ട റെയിൽ യാ ത്ര കഴിഞ്ഞ് എത്തിയ ശേഷം തുടങ്ങി യതാണ് ശക്തിയായ പനിയും ചുമ യും... ആശുപത്രികളൊക്കെ രോഗിക ളാൽ നിറഞ്ഞിരിക്കയാൽ അത്യാവശ്യ മരുന്നു കളൊക്കെ ത്തന്ന് മുറിയിൽത്തന്നെ കഴിയണമെന്ന കർശന നിർ ദ്ദേശത്തോടെയവർ ഒഴിവാക്കി.പന്ത്രണ്ട് ദിവസത്തെ ജീവിത സൗഭാ ഗ്യത്തിന്റെ റീ-വൈൻഡുകളുടെ മാധു ര്യം കുറഞ്ഞ്, മൃദുലവികാരങ്ങൾക്ക് മനസ്സിൽ തെളിച്ചമില്ലാതെയായി.ശ്വാസമെടുക്കുമ്പോൾ നെഞ്ചും കൂട് തകരുകയാണ്. ഹൃദയം നുറുങ്ങുന്ന വേദനയുടെ കാഠിന്യമോർത്ത് ശ്വസി ക്കാൻ പോലും ഭയന്നു കിടന്നു.അൽപ്പം തുറന്നു വച്ച വെൻറിലേറ്ററി ലൂടെ നിറയെ നിറങ്ങളണിഞ്ഞ ഒരു ചിത്രശലഭം തുള്ളിപ്പറന്നു വന്നു.
ഫാനിന്റെ വേഗമേറിയ കാറ്റിൽ പിടി ച്ചു നിൽക്കാനാവാതെയത് ജനൽ കർട്ടൻ തൂക്കിയിരുന്ന പൈപ്പിൽ ഇരി പ്പുറപ്പിച്ചു.
അതിനെയങ്ങിനെ നോക്കിക്കിടക്കു മ്പോൾ, രമയെ കാണാൻ പോയതു മുതലുള്ള പതംഗ ചിന്തകൾ മിന്നിമറ ഞ്ഞു.
ചിത്രശലഭങ്ങൾക്ക് പന്ത്രണ്ട് ദിനങ്ങള ത്രേ ആയുസ്സ് !
ആരോ പറഞ്ഞതോർത്തു.
ഈശ്വരാ... ഇതിനിനിയെത്ര ദിവസം ബാക്കി കാണും?
ചിന്തകൾക്ക് പറക്കാനിടം തരാതെ വെന്റിലേറ്ററിന് വിടവിലൂടൊരു പല്ലി നുഴഞ്ഞ് ചിത്രശലഭത്തിന് അൽപ്പം അകലെയായി നിലയുറപ്പിച്ചു.
ഫാൻ ഓഫ് ചെയ്ത്, പല്ലിയെ ഓടിച്ച് പൂമ്പാറ്റയെ രക്ഷപെടുത്തണമെന്ന് കരുതി എഴുന്നേൽക്കാനാഞ്ഞു... കഴിയുന്നില്ല.
ദൈന്യതയോടവയെ മാറി മാറി നോ ക്കുമ്പോൾ കണ്ടു മറ്റൊരു പല്ലി കൂടി ഇഴഞ്ഞു വരുന്നു.
അതിന്റെ പിന്നാലെ നിരവധിയനവധി പല്ലികൾ ചുമരുകളിലേക്കും സീലിംഗി ലേക്കുമെല്ലാം പടർന്നു കയറി നിറ ഞ്ഞു.
ഇന്നായിരിക്കുമോ ഈ പൂമ്പാറ്റയുടെ പന്ത്രണ്ടാമത് ദിനം?
പ്യൂപ്പേയിലെ നിദ്രവിട്ടൊഴിഞ്ഞ്, നയന ങ്ങളെ കുളിരണിയിച്ച്, തേൻ നുകർന്ന് നടന്ന ശേഷമുള്ള പന്ത്രണ്ടാമത് ദിനം?
ആദ്യത്തെ പല്ലി ചിരിച്ചു കൊണ്ട് ചിലച്ചു.
ഈശ്വരാ... സത്യമോ?
ആദ്യത്തെ പല്ലി വീണ്ടും ചിരിച്ച മുഖ ത്തോടെ ചിലച്ചു.
കൂടെ, മുറിയിൽ നിരന്ന എണ്ണിയാലൊ ടുങ്ങാത്തവയും ഒരുമിച്ചു ചിലച്ചു.
Sunday, May 31, 2020
കവിത
May 31, 2020
ചെരുപ്പ്. റഫീക്ക് പൂനത്ത്
![]() |
ചെരുപ്പ്.
![]() |
റഫീക്ക് പൂനത്ത്
നടന്നതു നീ...
തേഞ്ഞതു ഞാൻ...
ചെരുപ്പല്ലേ..
സഹിച്ചോളാം!
പുഴുത്തേടം... നീ
നടന്നാലും
അഴുക്കെല്ലാം
എനിക്കല്ലേ ..!
നോക്കാതെ .... നീ
നടന്നാലും
മുള്ളെല്ലാം
സഹിച്ചോളാം!
പടച്ചോനെ ..
തൊഴുമ്പോൾ ഞാൻ
പുറത്തൊറ്റ -
ക്കിരുന്നോളാം
വാററ്റ് ......
പിടയുമ്പോൾ
ശപിക്കാതെ
എറിഞ്ഞോ ...ണേ...!
പരമ്പരകൾ
May 31, 2020
ഓർമ്മയിലെ കാന്താരിമധുരം 6 മഴ യുടെ താളം കെ.സി. അലി ഇക്ബാല്‍

മഴയുടെ താളം
കെ.സി. അലി ഇക്ബാല്‍
ഓർമ്മയിലെ കാന്താരിമധുരം 6
സാധാരണ ഗതിയില്‍ കുട്ടിക്കാലത്തെ മഴയനുഭവങ്ങള്‍ ഏറെയും സന്തോഷകരം തന്നെ. മഴ മൂലം ദുരിതത്തിലാകുന്ന നിരവധി പേരുണ്ടെന്നത് ശരി.എനിക്കാണെങ്കില്‍ കാരണമേതു മില്ലാത്ത ദു:ഖത്തിനും ചിലപ്പോള്‍ മഴ ഹേതുവായിട്ടുണ്ട്.എന്‍റെ ബാല്യത്തിനാ ണെങ്കില്‍ രണ്ടു ഘട്ടമുണ്ട് ഒന്നാം ഘട്ടം സമൃദ്ധിയുടെതാണ്. അക്കാലത്ത് അധികമാര്‍ക്കുമില്ലാതിരുന്ന പുള്ളിക്കുടയും മഴക്കോട്ടുമൊക്കെ സ്വന്തമായുണ്ടായിരുന്ന കാലം. വില്ലൊടിഞ്ഞ കുടയും ഉണങ്ങികിട്ടാത്ത കുപ്പായവുമിട്ട് സ്കൂളിലെത്തേണ്ടി വന്നത് അതേ ബാല്യത്തിന്‍റെ രണ്ടാം പാതിയിലാണ്.
. വറുതിയും മഴയും തിമിര്‍ത്താടിയ ചില വേളകളില്‍ മഴക്കാലങ്ങള്‍ ആസ്വദിക്കാനാകാതെ പോയിട്ടുണ്ട്. എന്നിട്ടും പ്രകൃതിയുടെ ജീവതാളം എന്നതിനേക്കാള്‍ മഴയെ ജീവിതത്തോട് ഞാൻ ചേർത്ത് നിർത്തുന്നു. ദുരിതപ്പകപ്പുകളേക്കാൾ ബാല്യകാല ക ളികളിലേയ്ക്ക് മഴയെ എങ്ങനെ കണ്ണിചേര്‍ക്കാം എന്നതായിരുന്നു എൻ്റെ അക്കാലത്തെ പരിഗണന.
തലേന്നത്തെ മഴപ്പെയ്ത്തിന്‍റെ ബാക്കിയായി കെട്ടിനില്‍ക്കുന്ന ചെളിവെള്ളത്തില്‍ ആഞ്ഞു ചാടിയും ശീമക്കൊന്ന വടിയുണ്ടാക്കി ചെളിവെള്ളത്തിലടിച്ചു തെറിപ്പിച്ചും രസിക്കുക എന്നത് അന്നത്തെഎന്‍റെ പ്രായത്തിലുള്ള എല്ലാവരും ചെയ്തുപോന്നതാണ്. ഏറെ ആഹ്ലാദം തരുന്നതാണെങ്കിലും സ്വന്തം കുപ്പായത്തിലും മിക്കപ്പോഴും മറ്റുള്ളവരുടേതിലും ചെളി തെറിച്ച് വൃത്തി കേടാകും എന്ന തീരെ നിസ്സാരമല്ലാത്ത ദൂഷ്യമുണ്ടതിന്. അടിയോടുകൂടിയ ശകാരമോ അടി കൂടാതെയുള്ള ഗുണദോഷമോ ഒക്കെയായി അന്നതവസാനിക്കുമെങ്കിലും പിറ്റേന്നും കെട്ടി നില്‍ക്കുന്ന ചെളിവെള്ളം എന്നെയൊന്ന് ചാടിത്തെറിപ്പി
ക്കൂ എന്ന് മാടി വിളിക്കും. ഒടുക്കം വെള്ളം വറ്റിവറ്റി ഒരു ചെറുകുഴിയില്‍ മാത്രമായി അവശേഷിക്കും വരെ ഈ കളി തുടരും.
മറ്റൊന്ന് പരന്ന കല്ലോ മറ്റെന്തെകിലും പരന്ന വസ്തുക്കളോ വെള്ള ത്തിന്‍റെ ഉപരിതലത്തിലൂടെ തെന്നിത്തെന്നി പറപ്പിക്കലാണ്. വൈദഗ്ദ്ധ്യ ത്തോടെ എറിഞ്ഞാല്‍ ജലോപ രിതലത്തിലൂടെ അഞ്ചോ ആറോ തവണ തെന്നിത്തെന്നി അത് മുന്നോട്ടു പോകും. ചെങ്കല്ല് വെട്ടിയെടു ത്തുണ്ടായ കല്ലുവെട്ടാംകുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് അക്കാലത്ത് എന്നെ പ്പോലുള്ളവരുടെ കുളമായിരുന്നു. വലിയ തറവാടുകളില്‍ കുളങ്ങളു ണ്ടാകുമെങ്കിലും കല്ലുവെട്ടാംകുഴിയിലെ കുതൂഹലങ്ങളവിടെ യില്ലാത്ത തിനാല്‍ അവര്‍ക്കും പ്രിയമിതുതന്നെ. മറ്റു ചിലര്‍ക്ക് അമ്പലക്കു ളമുണ്ട്.
കല്ലുവെട്ടുകുഴികളിലെ നീരാടല്‍ മറക്കാനാ കാത്ത ഒട്ടേറെ അനുഭവങ്ങള്‍ തന്നിട്ടുണ്ട്. വെട്ടിയിട്ട വാഴ വെള്ളത്തില്‍ തള്ളിയിട്ട് അതിലേറി മറിഞ്ഞതും തോട്ടില്‍ തോര്‍ത്തുമുണ്ടോ പെണ്‍ കുട്ടികളുടെ തട്ടമോ രണ്ടറ്റവും പിടിച്ചു താഴ്ത്തി മീന്‍പിടിക്കുന്നതും ഓര്‍മ്മകളില്‍ തെളിക്കുന്ന നിറപൂത്തിരികള്‍ ഒരുവട്ടം കൂടി അതിലൂടെ സഞ്ചരിക്കാന്‍ കൊതികൂട്ടുന്നു.
കോരിച്ചൊരിയുന്ന മഴപ്പെയ്ത്ത് കാലത്താണ് “ഏറ്റുമീന്‍”കയറുക. രാത്രിയായാല്‍ ഏറ്റു മീന്‍ പിടിക്കാന്‍ പ്രായഭേദമന്യേ ധാരാളംആളുകള്‍ പാട വരമ്പിലെത്തും. ഏറ്റുമീന്‍ ധാരാളം കയറിയാല്‍ മീന്‍ വിറ്റ് കിട്ടുന്ന പണത്തിനേക്കാള്‍ അതൊരു വിനോദോപാധിയായിരുന്നു. നേരം പുലരും വരെ പാടം മുഴുവന്‍ പെട്രോമാക്സും മടവാളുമായി മീന്‍പിടുത്തം തകൃതിയായി നടക്കും. പണ്ടത്തെയത്ര വീറോടെയല്ലെങ്കിലും ഇന്നും കുറെ പേര്‍ ഏറ്റുമീന്‍ പിടുത്തക്കാരായുണ്ട്. കണ്ണന്‍ (ബ്രാല്‍), കടു തുടങ്ങിയ മീനുകളാണ് അധികമായും കിട്ടുക. ഒറ്റാല്‍ വരമ്പിലെ വെള്ളച്ചാലുകളില്‍ വച്ച് മീന്‍ പിടിക്കുന്ന രീതിയുമുണ്ട്. മഴ കൊള്ളാതിരിക്കാന്‍ തൊപ്പിക്കുടയാണ് ആണുങ്ങള്‍ തലയില്‍ വയ്ക്കുക.തലയില്‍ വച്ചുകഴിഞ്ഞാല്‍ കൈകള്‍ സ്വതന്ത്രമായി എന്നതാണ് തൊപ്പിക്കുടയുടെ ഗുണം.പെണ്ണുങ്ങള്‍ക്ക് കുണ്ടൻ കുട എന്നു പേരുള്ള മറ്റൊരുതരം കുടയാണ്.
കൃഷിയിറക്കാന്‍ പാടങ്ങള്‍ ഒരുക്കുന്നത് മഴക്കാലത്തെ മറ്റൊരു കാഴ്ചയാണ്.പാടവരമ്പ് ചെത്തിയൊരുക്കി ചേറും ചെളിയും തേച്ച് മിനുക്കി മിനുക്കിയെടുക്കുന്ന, കരിയും (കലപ്പ) നുകവും വച്ച കാളകളെ കൊണ്ട് നിലമുഴുന്ന, വെറും ഒറ്റത്തോര്‍ത്തുടുത്ത കൃഷിക്കാരനെ പാടങ്ങളിലെവിടെ യെങ്കിലും ഇന്ന് കാണാനുണ്ടോ?മഴവിട്ട് വയലില്‍ വെള്ളം കുറഞ്ഞാല്‍ ശരണം തേക്കുകൊട്ടയാണ്.തേവിയെടുത്ത വെള്ളം ചാലിലൂടെ ഒഴുക്കിവിട്ട് വയല്‍ നിറച്ചിട്ടും വയര്‍ നിറയാതെ പോയവര്‍ ദാരിദ്ര്യത്തിന്‍റെ ദൈന്യതയും പേറി എങ്ങോ മറഞ്ഞു.
സ്കൂളിലേക്ക് നടന്നിരുന്ന അന്നത്തെ പാടവരമ്പ് ഇപ്പോള്‍ വാഹനങ്ങള്‍ ചീറിപ്പായുന്ന വീതികൂടിയ റോഡാണ്.പാടത്തിന്‍റെ പകുതിയും മണ്ണിട്ടു നികത്തി വീടുകളും കടകളും പണിതിരിക്കുന്നു. അവശേഷിക്കുന്ന പാടത്ത് വാഴയോ തെങ്ങോ വച്ച് മാറ്റിയെടുക്കുകയാണ്.
പറഞ്ഞുവന്നത് മഴയെക്കുറിച്ചാണ്. മഴയുടെ പല പല ഭാവങ്ങൾ കണ്ണിലും മനസ്സിലും നിറയ്ക്കുന്ന വികാര വിചാരങ്ങളെക്കുറിച്ചാണ്. ചാഞ്ഞു പെയ്യുന്ന മഴയും തുള്ളിത്തകർക്കുന്ന മഴയും ചന്നം പിന്നം ചിണുങ്ങിപ്പെയ്യുന്ന മഴയും എന്തെന്ത് കൗതുകങ്ങളാണ് മനസിലുണർത്തുന്നത്! ബാല്യകാലത്തെ മഴയോർമ്മകൾക്കൊപ്പം കണ്ണീർമഴയെ ചേർത്തു വയ്ക്കുമ്പോഴും, ജനാലയിലൂടെ മഴപ്പെയ്ത്ത് കാണുമ്പോഴും ഞാനൊരു കുട്ടിയാവാറുണ്ട്.
അന്നൊക്കെ സ്കൂൾ തുറപ്പിന് സ്വാഗതമെന്ന പോലെ പെയ്യുന്ന മഴക്കാലം മാത്രമേ അറിയുമായിരുന്നുള്ളൂ. പിന്നെയും മുതിർന്നപ്പോഴാണ് ചിങ്ങം, കന്നി, തുലാം , ധനു, കുംഭം ,ഇടവം, കർക്കിടകം തുടങ്ങിയ മാസങ്ങളിലെല്ലാം പല രൂപത്തിലും ഭാവത്തിലും മഴയെത്താറുണ്ടെന്ന് മനസിലായത്. മഴയും വെയിലും ഒന്നിച്ചു വന്നാൽ കുറുക്കൻ്റെ കല്യാണമാണെന്ന് കൂട്ടുകാർ പറയുമ്പോൾ ശരിയായിരിക്കുമെന്ന് കരുതി. പക്ഷേ, ഒരിടത്തും കുറുക്കൻ്റെ കല്യാണം കണ്ടില്ല. ആകാശത്ത് ഏഴു നിറത്തിൽ വിരിഞ്ഞു നിൽക്കുന്ന മഴവില്ലു കാണാൻ കൊതിയോടെ കാത്തു നിന്ന കുട്ടിയിൽ നിന്നും മഴവില്ലുണ്ടാകുന്നതെങ്ങനെ എന്ന് കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകനിലേയ്ക്കുള്ള വളർച്ചയിലും ഞാൻ പെരുമഴക്കാലം സ്വപ്നം കാണാറുണ്ട്. അതെന്നെ നനച്ച് കടന്നു പോകാറുണ്ട്. ചിലപ്പോൾ തോരാത്ത മഴയും കത്തിക്കാളുന്ന വിശപ്പും ഈ മാരിക്കുരിപ്പിനെ ഒന്നങ്ങോട്ട് കെട്ടിയെടുത്തൂടെ എന്ന് ചോദിക്കേണ്ട അവസ്ഥയുമുണ്ടാക്കിയിട്ടുണ്ട്. എന്നിട്ടും കടുത്ത വേനലിനെ നനച്ച് കുളിര് കോരിയിട്ട് ഇടിയും മിന്നലും വിതച്ച് വിറപ്പിച്ച് മഴ വരുന്നത് അന്നുമിന്നും ആഹ്ലാദതുടികൊട്ടുണ്ടാക്കുന്നു.
ചെറുകഥകൾ
May 31, 2020
മടി (ചെറുകഥ) ഗാഥ
ഗാഥ
പഹയൻ വല്ലാണ്ടെന്നെ പ്രണയിക്കുന്നുണ്ടിപ്പോ. വായിക്കാ നാവണില്ല എഴുതാനാവണില്ല. വായനക്കിരുന്നാൽ കൺപോള കളിലവൻ അനുരാഗമധുരം പുരട്ടി ഉറക്കത്തിലേക്കു തള്ളിയിടും. എന്നാ പിന്നെ എന്തേലുമെഴുതാന്നു വെച്ചാലോ അവിടേം വരും ഉഡായിപ്പുമായി. അക്ഷരങ്ങൾക്കും വാക്കുകൾക്കും പഞ്ഞം വരുത്തി മനുഷ്യനെ മക്കാറാക്കാൻ. ഓനെക്കൊണ്ടുള്ള ബേജാറ് ചില്ലറയല്ലാട്ടാ. വാട്സാപ്പ് കൂട്ടായ്മകളിലൊക്കെ ഒന്ന് കേറിയിറങ്ങുവല്ലാതെ ഒന്നും മനസ്സിരുത്തിയങ്ങു വായിക്കാനോ അഭിപ്രായങ്ങളോ ട്രോളുകളോ എഴുതിയൊട്ടിക്കാനോ പാറ്റണില്ലാലോൻറെ പഹയാ. അതിന്റൂടയാ ഇടിവെട്ട്യോന്റെ തലേ തേങ്ങാ വീണതും പാമ്പുകടിച്ചതും എന്ന് പറഞ്ഞപോലെ സംസർഗ്ഗനിഷിദ്ധത്തിനായി പൂട്ടിയിടൽ വീണ്ടും രണ്ടാഴ്‌ച കാലത്തേക്ക് കൂടി നീട്ടിയത്. എന്റെ കാമുകനിതില്പരം സന്തോഷിക്കാൻ വേറെന്തേലും വേണോ
കാര്യമെന്തായാലും എന്റെ കാര്യത്തിലൊരു തീരുമാനായി. ഇങ്ങനെ പ്രണയക്കടലിലാറാടിയാൽ കൊറോണക്കാലം (ഭൂതകാലം, ഭാവികാലം എന്നൊക്കെ പറയണ പോലെ ഇമ്മടെ പിള്ളേർക്ക് നാളെ പഠിക്കാനുള്ള ഒരു കാലാ ഇതും ... ഇതാണ് മക്കളെ ദീർഘവീക്ഷണം) കഴിയുമ്പോളേക്കും ഇമ്മടെ ചോരതള്ള് (ബിപി ക്കു ഞാൻ കണ്ടുപിടിച്ച മലയാളം വാക്കാണ് .. ഒരറിയിപ്പ് : ഇതെന്റെ മാത്രം കണ്ടുപിടുത്തമാണ്, അവകാശം പറഞ്ഞാരും വന്നേക്കരുതെന്നും മലയാള വ്യാകരണമോ മറ്റു ഉന്നത ഗ്രന്ഥങ്ങളോ ഒന്നും ഇതിനുത്തരവാദികളല്ലെന്നും രേഖപ്പെടുത്തുന്നു), പഞ്ചാര, കൊഴുപ്പു ഇതൊക്കെ ഉച്ചസ്ഥായീലെത്തി ഒരു തീരുമാനാകും.
എന്നാലുന്റെ കാമുക നീയുമീ കൊറോണയും പങ്കു കച്ചോടക്കാരാണോ ? ഒരു സംശയാണെ ?
ദേ !!! വീണ്ടും പഹയന്റെ പണി തുടങ്ങി ... എഴുത്തൊന്നും വരണില്ലാട്ടാ...
ഗാഥ
കവിത
May 31, 2020
നാകനിഴലുകൾ(കവിത) മീന
നാകനിഴലുകൾ
മീന
മീന
നിഴൽ ചിത്രമായ്
മിന്നായമായ്
കരം പിടിച്ചു
തൃക്കരത്താൽ താങ്ങി
കരുതലായ്
ചാരേയണയുന്ന
സമർപ്പണത്തിനെൻ
നമോവാകം....
നിഴൽ മൂടും
നിലമൊന്നായ്
മഴനിഴൽ പ്രദേശമാക്കി
വിഷമാരിയെ
തുരത്തുവാൻ
വൈരിയേയും
ചേർത്തു നിർത്തും
നിഴലുകൾക്കെൻ
നമോവാകം....:
ചരണരേഖാപഥം
ചികഞ്ഞും
പാണിരേഖാചിത്രം പരതിയും
വക്ത്ര സംസർഗക്കുറിമാന
മൊരുക്കിയും തുരുതുരെ
നിഴലു മൂടിയ
നിലമാകെ
കരിനിഴൽ നിലമാക്കി
നിഴലായ്
എനിക്കൊപ്പം
നിഴലാട്ടം നടത്തും
മനുജ മഹാത്മാക്കളേ
നിങ്ങൾക്കായെൻ
നമോവാകം....
താതസുതപതിപത്നീ
സുഖമേതിനേയും
നിഷ്പ്രഭമാക്കി കാതരരായവർ
ക്കരികിലേയ്ക്കണയും
നാകനിഴലുകളേ
നിങ്ങൾക്കെൻ
നമോവാകം....
മീന
ജി.എച്ച്.എസ്.എസ്. നീലേശ്വരം,
ഓമശ്ശേരി,
കോഴിക്കോട് .
ഏറ്റവും പുതിയ രചന
കവിഭാഷ
സംസ്ഥാനത്തെ എഴുത്തുകാരായ അധ്യാപകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ വിദ്യാസാഹിതിയില് നിന്നും പ്രസിദ്ധീകരിക്കുന്ന ഡിജിറ്റല്‍ സാഹിത്യ മാസിക.ഇപ്പോള്‍ വെബ് പതിപ്പിലും.
സൃഷ്ടികള്‍ kavibasha2020@gmail.com വിലാസത്തില്‍ അയക്കാം.
എഡിറ്റർ
ശിവപ്രസാദ് പാലോട്







