കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Sunday, May 31, 2020

നാകനിഴലുകൾ(കവിത) മീന


നാകനിഴലുകൾ 
മീന 


നിഴൽ ചിത്രമായ്
മിന്നായമായ് 
കരം പിടിച്ചു
തൃക്കരത്താൽ താങ്ങി
കരുതലായ്
ചാരേയണയുന്ന
സമർപ്പണത്തിനെൻ
നമോവാകം....


നിഴൽ മൂടും
നിലമൊന്നായ് 
മഴനിഴൽ പ്രദേശമാക്കി
വിഷമാരിയെ
തുരത്തുവാൻ
വൈരിയേയും
ചേർത്തു നിർത്തും
നിഴലുകൾക്കെൻ
നമോവാകം....:

ചരണരേഖാപഥം
ചികഞ്ഞും
പാണിരേഖാചിത്രം പരതിയും
വക്ത്ര സംസർഗക്കുറിമാന
മൊരുക്കിയും തുരുതുരെ
നിഴലു മൂടിയ 
നിലമാകെ
കരിനിഴൽ നിലമാക്കി
നിഴലായ്
എനിക്കൊപ്പം
നിഴലാട്ടം നടത്തും
മനുജ മഹാത്മാക്കളേ
നിങ്ങൾക്കായെൻ
നമോവാകം....

താതസുതപതിപത്നീ
സുഖമേതിനേയും
നിഷ്പ്രഭമാക്കി കാതരരായവർ
ക്കരികിലേയ്ക്കണയും
നാകനിഴലുകളേ
നിങ്ങൾക്കെൻ
 നമോവാകം....


മീന 
ജി.എച്ച്.എസ്.എസ്. നീലേശ്വരം,
ഓമശ്ശേരി,
കോഴിക്കോട് .

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.