കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Monday, June 1, 2020

നിറമുള്ള പന്ത്രണ്ട് ദിനങ്ങൾ (ചെറുകഥ) ഭാസി പനക്കൻ

നിറമുള്ള പന്ത്രണ്ട് ദിനങ്ങൾ

ഭാസി പനക്കൻ

ചലനമില്ലാത്തവയല്ല, മരിച്ച വീഥിക ളാണിത്.
ജിവൻ നഷ്ടപ്പെട്ട്, തണുത്തുറഞ്ഞ ശവത്തിന് മീതെ നുരച്ചു നീങ്ങുന്ന എറുമ്പിനെപ്പോലെ വല്ലപ്പോഴും കടന്നു പോകുന്ന പോലീസ് വാഹനങ്ങൾ മാത്രം. കഴിഞ്ഞ പതിനഞ്ച് വർഷത്തെ മുംബൈ ജീവിതത്തിലെ സ്വപ്നങ്ങ ളിൽപ്പോലും കാണാനിടയില്ലാത്ത നിര ത്തുകൾ.അർദ്ധരാത്രിയെന്നോ, പുലർക്കാല മെന്നോ, ത്രിസന്ധ്യയെന്നോ തിരിച്ചറി യാതെ വെളിച്ചങ്ങളുടെ ഏറ്റക്കുറച്ചി ലുകളിലും നിറവ്യത്യാസങ്ങളിലും പുഴു ക്കളെപ്പോലെ മെന്തിയിരുന്ന മനുഷ്യ രെല്ലാം എവിടൊക്കെയോ ചേക്കേറി യിരിക്കുന്നു.
ജീവിത പ്രശ്ന,നൈരാശ്യങ്ങൾക്കൊ ടുവിൽ ഏറ്റവും ആനന്ദദായകമായ പന്ത്രണ്ട് ദിവസങ്ങളാണ് കൊഴിഞ്ഞു പോയത്.
ജിവിതത്തിലൊരിക്കലും നടക്കാൻ സാധ്യതയില്ലെന്നു കരുതിയിരുന്ന വി വാഹവും, രമയുമായുള്ള സന്തോഷം നിറഞ്ഞ ജീവിതവും.
അവളെ ആദ്യമായിക്കണ്ടപ്പോൾ അടി വയറ്റിൽ നിന്നും പൂമ്പാറ്റകൾ പറന്നു യർന്നു


 പിന്നീടുള്ള ദിനങ്ങളിലും പൂമ്പാറ്റകളെ പ്പോലെ പാറി ഭാരമേതുമില്ലാതെ പര സ്പരം തേൻ നുകരുകയായിരുന്നു.   
 അവധി തീർന്ന്, നീണ്ട റെയിൽ യാ ത്ര കഴിഞ്ഞ് എത്തിയ ശേഷം തുടങ്ങി യതാണ് ശക്തിയായ പനിയും ചുമ യും... ആശുപത്രികളൊക്കെ രോഗിക ളാൽ നിറഞ്ഞിരിക്കയാൽ അത്യാവശ്യ മരുന്നു കളൊക്കെ ത്തന്ന് മുറിയിൽത്തന്നെ കഴിയണമെന്ന കർശന നിർ ദ്ദേശത്തോടെയവർ ഒഴിവാക്കി.പന്ത്രണ്ട് ദിവസത്തെ ജീവിത സൗഭാ ഗ്യത്തിന്റെ റീ-വൈൻഡുകളുടെ മാധു ര്യം കുറഞ്ഞ്, മൃദുലവികാരങ്ങൾക്ക് മനസ്സിൽ തെളിച്ചമില്ലാതെയായി.ശ്വാസമെടുക്കുമ്പോൾ നെഞ്ചും കൂട് തകരുകയാണ്. ഹൃദയം നുറുങ്ങുന്ന വേദനയുടെ കാഠിന്യമോർത്ത് ശ്വസി ക്കാൻ പോലും ഭയന്നു കിടന്നു.അൽപ്പം തുറന്നു വച്ച വെൻറിലേറ്ററി ലൂടെ നിറയെ നിറങ്ങളണിഞ്ഞ ഒരു ചിത്രശലഭം തുള്ളിപ്പറന്നു വന്നു.
ഫാനിന്റെ വേഗമേറിയ കാറ്റിൽ പിടി ച്ചു നിൽക്കാനാവാതെയത് ജനൽ കർട്ടൻ തൂക്കിയിരുന്ന പൈപ്പിൽ ഇരി പ്പുറപ്പിച്ചു.
അതിനെയങ്ങിനെ നോക്കിക്കിടക്കു മ്പോൾ, രമയെ കാണാൻ പോയതു മുതലുള്ള പതംഗ ചിന്തകൾ മിന്നിമറ ഞ്ഞു.
ചിത്രശലഭങ്ങൾക്ക് പന്ത്രണ്ട് ദിനങ്ങള ത്രേ ആയുസ്സ് !
ആരോ പറഞ്ഞതോർത്തു.
ഈശ്വരാ... ഇതിനിനിയെത്ര ദിവസം ബാക്കി കാണും?  
ചിന്തകൾക്ക് പറക്കാനിടം തരാതെ വെന്റിലേറ്ററിന് വിടവിലൂടൊരു  പല്ലി നുഴഞ്ഞ് ചിത്രശലഭത്തിന് അൽപ്പം അകലെയായി നിലയുറപ്പിച്ചു. 
ഫാൻ ഓഫ് ചെയ്ത്, പല്ലിയെ ഓടിച്ച് പൂമ്പാറ്റയെ രക്ഷപെടുത്തണമെന്ന് കരുതി എഴുന്നേൽക്കാനാഞ്ഞു... കഴിയുന്നില്ല. 
ദൈന്യതയോടവയെ മാറി മാറി നോ ക്കുമ്പോൾ കണ്ടു മറ്റൊരു പല്ലി കൂടി ഇഴഞ്ഞു വരുന്നു.
അതിന്റെ പിന്നാലെ നിരവധിയനവധി പല്ലികൾ ചുമരുകളിലേക്കും സീലിംഗി ലേക്കുമെല്ലാം പടർന്നു കയറി നിറ ഞ്ഞു.
ഇന്നായിരിക്കുമോ ഈ പൂമ്പാറ്റയുടെ പന്ത്രണ്ടാമത് ദിനം?
പ്യൂപ്പേയിലെ നിദ്രവിട്ടൊഴിഞ്ഞ്, നയന ങ്ങളെ കുളിരണിയിച്ച്, തേൻ നുകർന്ന് നടന്ന ശേഷമുള്ള പന്ത്രണ്ടാമത് ദിനം?
        ആദ്യത്തെ പല്ലി ചിരിച്ചു കൊണ്ട് ചിലച്ചു.
ഈശ്വരാ... സത്യമോ?
ആദ്യത്തെ പല്ലി വീണ്ടും ചിരിച്ച മുഖ ത്തോടെ ചിലച്ചു.
കൂടെ, മുറിയിൽ നിരന്ന എണ്ണിയാലൊ ടുങ്ങാത്തവയും ഒരുമിച്ചു ചിലച്ചു.



No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.