കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Saturday, May 16, 2020

കവിത അവള്‍

അവൾ


ശാലിനി.കെ


അമ്മ അവളെ കെട്ടിപ്പിടിച്ച്
ഉമ്മവക്കുമായിരുന്നു
കെട്ടിപ്പിടിച്ച്ഉമ്മവക്കുന്നത്
സ്നേഹപ്രകടനമാണെന്ന്
അവൾധരിച്ചത്
അങ്ങനെയാണ്.
പൂച്ചയേയുംപട്ടിക്കുട്ടിയേയും
ഒക്കെ അവൾ
കെട്ടിപ്പിടിച്ച്ഉമ്മവക്കുമായിരുന്നു.

ഒന്നാംക്ളാസിൽടീച്ചറെ
കെട്ടിപ്പിടിച്ച്
ഉമ്മവച്ചപ്പോഴാണ്
ആ സ്നേഹപ്രകടനത്തിൽ
എന്തോപന്തികേടുള്ളതായി
അവൾക്ക്തോന്നിത്തുടങ്ങിയത്.

കൂട്ടുകാരികളെ
കെട്ടിപ്പിടിച്ചുമ്മവച്ചപ്പോൾ
അവൾപൊട്ടത്തിയായി
കൂട്ടുകാരൻെറപാട്ടുകേട്ട്
അവനെകെട്ടിപ്പിടിച്ച്
ഉമ്മവച്ചാലോഎന്ന്
ആലോചിച്ചപ്പോഴേക്കും
അമ്മയുടെതല്ലുകൊണ്ടു,
അപവാദത്തിനിരയായി.

അധ്യാപകർ...കവികൾ.
ഗായകർ....
പാഠപുസ്തകങ്ങളിലെ
ശാസ്ത്രജ്ഞർ....
അവരിൽപലരെയുംഅവൾക്ക്
കെട്ടിപ്പിടിച്ച്ഉമ്മ
വക്കാൻതോന്നുമായിരുന്നു!

സ്വന്തംകുഞ്ഞ് വലുതായിട്ടും
അവനെകെട്ടിപ്പിടിച്ച്
ഉമ്മവച്ചപ്പോൾഅവൾ
അപരിഷ്കൃതയായി.

മാറാരോഗം മാററിയഡോക്ടറെ
കെട്ടിപ്പിടിച്ചുമ്മവച്ചപ്പോൾ
അവൾതരംതാണവളായി.

തെരുവിലെഅനാഥക്കുട്ടിയുടെ
ജഡംകെട്ടിപ്പിടിച്ച്
ഉമ്മവച്ചപ്പോളാണ്
അവൾമനോരോഗിയായത്.

ഇപ്പോഴുംഅമ്മമാത്രം
അവളെ
കെട്ടിപ്പിടിച്ചുമ്മവക്കുന്നു,
അവൾഅമ്മയേയും.

           

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.