കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Saturday, May 16, 2020

കഥ ഫാൻ്റം ഫിംഗർ

                                     കഥ


                       ഫാൻ്റം ഫിംഗർ 




                                                            മനോജ് വീട്ടിക്കാട്


ബസ് സ്റ്റോപ്പിൽ നല്ല തിരക്ക്.. ആളുകൾ ആർത്തിയോടെ വർത്തമാനം
പറയുന്നുണ്ട്. പോലീസ് സ്റ്റേഷൻ്റെ മുമ്പിലെ ഇറക്കമിറങ്ങി ചെറിയ വളവു
തിരിഞ്ഞ് മൂന്നു ബസുകൾ വരുന്നുണ്ട്. ഒരു ചുവപ്പ്, ഒരു നീല,
പിന്നെയൊരു ട്രാൻസ്പോർട്ടും.
ഏതിലാണ് കയറുക ..?

ഏതിലായാലെന്ത്..? അടുത്തു വന്നു നിന്നത് ട്രാൻസ്പോർട്ട് ബസ്. കയറി..
ഇടതു ജനലോരത്തെ സീറ്റ്... നിമിഷ നേരം കൊണ്ട് ബസ് നിറഞ്ഞു. കേറി
നിക്ക്.. മുന്നോട്ട് കേറി നിക്ക് എന്ന് കണ്ടക്ടർ ഒച്ച വക്കുന്നു.

പച്ചക്കറിച്ചന്ത, റിലയൻസ് ഷോപ്പിംഗ് മാൾ, റിസർവ് ബാങ്ക് മന്ദിരം .
ആദായനികുതി ഓഫീസ്, ജയിൽ, കോട്ട ഒക്കെ അതിവേഗം പിന്തള്ളി ബസ്
മുന്നോട്ടു പോകുന്നു.

മുന്നിലൊരു ഓട്ടോറിക്ഷ കുണുങ്ങിക്കുണുങ്ങി പോകുന്നുണ്ട്.
എന്താ അവൻ്റെയൊരഹങ്കാരം ..
അടുത്ത സീറ്റിലിരുന്നയാളെ അപ്പോഴാണ് കണ്ടത്.. സുമുഖൻ, തടിയൻ.
സൈഡ് തരാതെ പോകുന്ന ഓട്ടോറിക്ഷക്കാരനെതിരെ അപ്പോഴേക്കും ബസിൽ എല്ലാവരും ഒറ്റക്കെട്ടായിത്തീർന്നിരുന്നു.
പിടിച്ചിറക്കി രണ്ടങ്ങ് ട് കൊടുക്കാ വേണ്ടത് എന്ന കണ്ടക്ടറുടെ നിലപാടിന്
കട്ട സപ്പോർട്ട്..

ഒന്നും വേണ്ടി വന്നില്ല .. ആ നിസ്സാരനായ മുക്കാലി ഒരിടവഴിയിറങ്ങി
പാടത്തിനു നടുവിലെ പാതയിലൂടെ എങ്ങോട്ടോ പോയി. അവനെ അങ്ങനെ
വെറുതെ വിട്ടതിൽ ചിലരൊക്കെ രോഷം കൊണ്ട് അതങ്ങനെ തീർന്നു.

ഇതിങ്ങനെ പോയാൽ തീവണ്ടി അതിൻ്റെ വഴിക്കു പോകും.. ഡ്രൈവറേ..
ഒന്നു വേഗമാവട്ടെ..

ആരോ വിളിച്ചു പറഞ്ഞു ..

ബസ് ഒന്നു ശ്വസമെടുത്ത് കുതിക്കാൻ തുടങ്ങി ..
അങ്ങനെ തന്നെ... പോട്ടെ അങ്ങ്ട്.. യാത്രക്കാർ തൃപ്തരായി..
തീവണ്ടിയിലെന്താണോ സ്ഥിതി..
നല്ല തിരക്കുണ്ടാവും..
സീറ്റൊന്നും കിട്ടില്ല ..

നിൽക്കാൻ സ്ഥലമുണ്ടായാൽ മതിയാരുന്നു.
റെയിൽവേ സ്റ്റേഷൻ എന്ന് കണ്ടക്ടർ ഒച്ചപ്പെട്ടു.
ബസ് ഒരാന്തലോടെ നിശ്ചലമായി.

ഇറങ്ങൂ ഇറങ്ങൂ എന്ന് കണ്ടക്ടർ..

സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ എവിടെയെങ്കിലും പിടിക്കണം .. കൈ എത്ര
നീട്ടിയിട്ടും പിടി കിട്ടുന്നില്ല ..

ബസ് വിടല്ലേ എന്ന് പറഞ്ഞപ്പോഴേക്ക് ഡ്രൈവർ വണ്ടി വിട്ടു.. നീട്ടിയ
കൈയുമായി പിന്നാക്കം ഒറ്റ വീഴ്ച..

ഒന്നും പറ്റിയില്ല.. മുകളിൽ ഫാൻ തിരിയുന്നുണ്ട്.. എഴുന്നേറ്റ്
മേശപ്പുറത്തിരുന്ന വെള്ളപ്പാത്രമെടുത്ത് കുറേയധികം വെള്ളം കുടിച്ചു.
എന്നിട്ട് ഉമ്മറ വാതിൽ തുറന്ന് പുറത്തിറങ്ങി മുറ്റത്തിനരികിൽ നിന്ന്
മൂത്രമൊഴിച്ചു. തിരിച്ചു വന്ന് കിടക്കുമ്പോഴും ആരും ഒന്നുമറിഞ്ഞിട്ടില്ലല്ലോ
എന്നതു മാത്രം സമാധാനം.

1 comment:

Pournami vinod said...

ഫാൻറം ഫിംഗർ.ഒരു. മാന്ത്രിക വിരൽസ്പർശം...

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.