കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Saturday, May 16, 2020

കഥ ബൂസ്റ്റ്

കഥ

ബൂസ്റ്റ്


ടികെ.ഉണ്ണി



 

‘’അമ്മേഅമ്മേ വല്ലതും തരണേ’’

ഈ വിളി കേട്ടാണ്‌ ജാനകിയമ്മ ഉമ്മറത്തേക്ക് വന്നത്.

 

ഇരുണ്ടനിറമുള്ളമദ്ധ്യവയസ്കനായ അത്രയൊന്നും അവശനല്ലാത്ത ഒരാൾ മുറ്റത്ത്.!

മുഷിഞ്ഞവസ്ത്രവും ചപ്രത്തലമുടിയും തോളിലൊരു ചെറുഭാണ്ഡവും ഒരുകൈയ്യിൽ നീണ്ടമുളവടിയും മറുകൈയ്യിൽ നിറംമങ്ങാത്ത വലിയൊരു അലൂമിനിയം ചോറ്റുപാത്രവും.

 

‘’അമ്മേ വല്ലതും തരണേ’’.....

ജാനകിയമ്മയെകണ്ടതും ആഗതൻ വീണ്ടുംവിളിച്ചുപറഞ്ഞു..

 

‘’ഇവിടെ കാശൊന്നും ഇരിപ്പില്ലല്ലോ’’  

‘’ഉച്ച കഴിഞ്ഞല്ലേയുള്ളൂ.,ഞാൻ ത്തിരി ചോറുകൊണ്ടത്തരാം’’..

‘’ഉമ്മറത്തിണ്ണയിലേക്ക് കയറിയിരുന്നോളൂ’’

എന്നുപറഞ്ഞ് ജാനകിയമ്മ അകത്തേക്ക് കയറിപ്പോയി..

.....................     

.....................

‘’മുത്തശ്ശീ’’....

ഉമ്മറത്തിണ്ണയുടെ ചുമരുംചാരിയിരുന്നു ഉറങ്ങുന്ന ജാനകിയമ്മഗൗരിമോളുടെ വിളികേട്ട്  ഞെട്ടിയുണർന്നു..

‘’മുത്തശ്ശി ഇന്നും എനിക്കുള്ളചോറു് ഈച്ചയ്ക്കും പൂച്ചയ്ക്കുംകൊടുത്തുല്ല്യേ’’

 

അതുമോളെഒരാളുവന്നു

ജാനകിയമ്മ പറഞ്ഞുതുടങ്ങിയപ്പോഴേക്കും ഇടക്കുകയറി ഗൗരിമോൾ പറഞ്ഞു,

 

ഇതിപ്പോ മുത്തശ്ശി നൂറുതവണേങ്കിലും എന്നോട് പറഞ്ഞിട്ടുള്ളതല്ലേ

‘’എനിക്കറിയാംപേരമ്മ എന്നോട് പറഞ്ഞിട്ടുണ്ട്,

കുഞ്ഞിമാമൻ പോയേനുശേഷം ചിലപ്പോഴൊക്കെ മുത്തശ്ശി ഇങ്ങനാണെന്നു’’

 

‘’പോടികള്ളിനിന്റെയൊരു വായാടിത്തം’’

ജാനകിയമ്മ പേരക്കിടാവിനെ കൊഞ്ചിച്ചു..

 

‘’മോള്‌ പോയി യൂനിഫോം മാറ്റിയിട്ട് വാമുത്തശ്ശി മോൾക്ക് ബൂസ്റ്റ് ഉണ്ടാക്കിത്തരാം’’

എന്നുപറഞ്ഞു ജാനകിയമ്മ എഴുന്നേറ്റ് ചോറുംകിണ്ണം എടുത്ത് ചിന്നുവിന്റെ വെള്ളത്തിലേക്ക് തട്ടി. 

 

അയല്പക്കത്തെ തൊഴുത്തിൽ നിന്നുകൊണ്ട് ചിന്നുപ്പശു ഈ കാഴ്ചകണ്ട് ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.