ഓർമ്മയിലെ കാന്താരിമധുരം 7
കെ.സി. അലി ഇക്ബാല്‍
ഒരു മഞ്ചയും പിന്നെ കുറേ കെസ്സുപാട്ടുകളും കോട്ടോലേക്കുള്ള യാത്ര ഞങ്ങള്‍ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഒന്നാമത്തെ കാര്യം ഇന്നത്തെ പോലെ കുട്ടികള്‍ക്ക് യാത്രാവസരങ്ങളൊ ന്നും അക്കാലത്തില്ലായിരുന്നു എന്നതാണ്.മറ്റൊന്ന് രണ്ടുമൂന്നു ബസ്സുകള്‍ മാറിക്കയറി ഏതാണ്ട് രണ്ടുമണിക്കൂര്‍ യാത്രയുടെ ത്രില്ല്.യാത്ര തുടങ്ങുമ്പോള്‍ ആദ്യത്തെ പ്രശ്നം സൈഡ് സീറ്റില്‍ ആരി രിക്കും എന്നത് സംബന്ധിച്ചായിരിക്കും.റഹ് മത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ല.മറ്റു രണ്ടു പേര്‍ ചെറുതാണ്.വഴക്കിടാന്‍ പ്രായമായില്ല.അവസാനം സൈഡ് സീറ്റ് അവള്‍ക്ക് കൊടുക്കേണ്ടിവരും. യാത്രയുടെ പ്രധാന അനുഭവം പുറകിലേക്ക് പായുന്ന മരങ്ങള്‍,ആളുകള്‍, കെട്ടിടങ്ങള്‍ ഒക്കെയങ്ങനെ അത്ഭുതത്തോടെ നോക്കിയിരിക്കാംഎന്നതാണ്.പുറത്തെ കാഴ്ച്ചകള്‍ പലതും എന്താണെന്ന് ഉപ്പ പറഞ്ഞു തരും.പിന്നീട് പാലനാടുകളി ലൂടെ യുള്ള പലപല യാത്രകള്‍ക്ക് ശേഷവും മനസ്സിലെ മായാത്ത യാത്ര കോട്ടോ ലിലേക്കുള്ള ഉപ്പയുടെ കൂടെയുള്ള യാത്രയാണ്.
![]() |
ഉപ്പയുടെ തറവാടുവീടാണ് കോട്ടോലുള്ളത്.അവിടെ വല്ല്യുപ്പയും വല്ല്യൂ മ്മയും കുഞ്ഞളാപ്പയും കുഞ്ഞമ്മായിയുമാണുള്ളത്.കോട്ടോല്‍ നേര്‍ച്ചയുടെ കാലത്താണ് പോകുന്നതെങ്കില്‍ ആ യാത്രയ്ക്ക് ആവേശം കൂടും.കുറെ ആന കളും ബാന്‍റും മറ്റുവാദ്യങ്ങളും കാണാനുള്ള അവസരം കൂടിയാ ണത്.ഇന്ന ത്തെ പോലെ പറഞ്ഞാല്‍ അടിച്ചുപൊളി അവസരം. ഉപ്പയുടെ രണ്ടു ജ്യേഷ്ട ന്‍മാരുടെയും മക്കള്‍ കൂടി നേര്‍ച്ചയ്ക്ക് വരും. അതോടെ വീ ട്ടില്‍ വലിയ ആള്‍ക്കൂട്ടമാകും.പുറത്തും അകത്തും ആഘോഷം തന്നെ. വീ ടിന്‍റെ വരാന്ത യില്‍ നിന്ന് കാലെടുത്തുവച്ചാല്‍ റോഡാ ണ് ആ റോഡി ലൂടെയാണ് പന്തീ രാന്‍ വീശുകാരും ബാന്‍റു വാദ്യങ്ങളും നെറ്റിപ്പട്ടം കെട്ടി,ആല വട്ടവും വെഞ്ചാമരവും ഏന്തി ആനകളും ഒക്കെയായി നേര്‍ച്ച കടന്നു പോകുക.
![]() |
ജനുവരി മാസത്തിലാണ് നേര്‍ച്ച.ഒരു നേര്‍ച്ചക്കാലത്ത് ജനുവരി പന്ത്രണ്ടി നാണ് വല്ല്യുപ്പ മരിച്ചത്.ഞാനന്ന് അഞ്ചാം ക്ലാസിലാണ്. ഉപ്പ ക്ലാസില്‍ വന്ന്
വിവ രം പറഞ്ഞ് രണ്ടാം ക്ലാസില്‍ നിന്ന് റഹ് മത്തിനെയും കൂട്ടിക്കൊണ്ടു പോരുകയായിരുന്നു.ഓര്‍മയില്‍ നില്‍ക്കുന്ന ആദ്യത്തെ മരണം അതാണെ ന്ന് തോന്നുന്നു.ധാരാളം ആളുകള്‍ വന്നിരുന്നു.
വല്ല്യുമ്മയെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക ഒരു മഞ്ചയാണ്. മഞ്ച യെയും വല്ല്യുമ്മയെയും ഒന്നിച്ചാണ് ഞാനോര്‍ക്കുന്നത്.ആ മഞ്ചയും മഞ്ഞയിരുന്ന വീടുമൊക്കെ ഇല്ലാതായിട്ട് പിന്നെയും ഏറെ കാലം വല്ല്യുമ്മയുണ്ടായിരുന്നു.എന്നിട്ടും വിചിത്രമെന്നോണം ആ മഞ്ചയവിടെയുണ്ട്.മഞ്ച എന്താണെന്നറിയുന്നവര്‍ ഇപ്പഴേറെയൊന്നുമുണ്ടാകില്ല.മഞ്ച ഒരു മരപ്പെട്ടിയാണ്.പത്തായത്തിന്‍റെയത്ര ഉയരമോ വലിപ്പമോ ഒന്നു മില്ല.ഒരാള്‍ക്ക് കയറിക്കിടക്കാനുള്ള നീളമുണ്ട്.ഇരിക്കാനും കിടക്കാനും സാധനങ്ങള്‍ സൂക്ഷിക്കാനുമുള്ള ഒരു മള്‍ട്ടി പര്‍പ്പസ് സൌകര്യമാണ് യഥാര്‍ഥത്തില്‍ മഞ്ച.അക്കാലത്തെ ഫ്രിഡ്ജ് ആണ് മഞ്ച എന്നും പറയാം. പലഹാരങ്ങള്‍,അച്ചാര്‍,ഉപ്പിലിട്ടത്,പലതരം കറികള്‍ എന്നിവയൊക്കെ ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാന്‍ മഞ്ച മതി.അടുക്കളയില്‍ തന്നെയാണ് അതുള്ളതെന്നതിനാല്‍ പകല്‍ സമയത്ത് വല്ല്യുമ്മയുടെ കിടപ്പ് അതിനു മുകളില്‍ തന്നെ.ഞങ്ങള്‍ വല്ല്യുമ്മയുടെ പേരക്കുട്ടികളും മറ്റ് അതിഥികളും വരുമ്പോള്‍ സല്‍ക്കരിക്കാനുള്ള പലഹാരങ്ങള്‍ മഞ്ചയില്‍ നിന്നാണ് പുറത്തുവരിക.പൂരം വറുത്ത ത്(ഔലോസ് പൊടി)മുതല്‍ പല തരം വിഭവങ്ങള്‍ എത്രയെടുത്താലും തീരാത്ത വിധം മഞ്ചയൊരു അക്ഷയ പാത്രമായി ഞങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിച്ചു.പൂരം വറുത്തത് പഞ്ചസാരയിട്ട് തിന്നാന്‍ രസമാണ്.അത് അക്കാലത്ത് വല്ല്യുമ്മ തരുന്ന പ്രധാന പലഹാരവുമാണ്.അതുണ്ടാക്കാന്‍ ലോകത്ത് വല്ല്യുമ്മായ്ക്ക് മാത്രമേ അറിയൂ എന്നാണ് ഞാന്‍ കരുതി വന്നത്.പിശുക്കിപ്പിശുക്കിയെ തരൂ എന്നതാണ് ഒരു കുഴപ്പം.അതങ്ങനെയേ കഴിയൂ.വല്ല്യുമ്മാക്ക് പേരക്കുട്ടികള്‍ ഒന്നര ഡസന്‍ വരും.
![]() |
വല്ല്യുമ്മ അക്കാലത്ത് ഞങ്ങളുടെ കുടുംബത്തിലെ ഭേദപ്പെട്ട ഒരു ഗായിക കൂടിയായിരുന്നു.പാട്ടു മാത്രമല്ല മിക്ക കലകളോടും ഒരു പോസിറ്റീവ് സമീപനമുണ്ടായിരുന്നു എന്നാണ് എനിക്ക്തോന്നിയിട്ടുള്ളത്.അത്യാവശ്യം
കെട്ടിക്കൂട്ടുകവിതകള്‍ എഴുതിയുണ്ടാക്കി പാടാനും മിടുക്കിയായിരുന്നു. കല്യാണങ്ങളും ആഘോഷങ്ങളുമൊക്കെ വരുമ്പോള്‍ ബാല്യേക്കാരി പെണ്ണുങ്ങള്‍ക്കു ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി അവരുണ്ടാകും.പാരമ്പര്യ സിദ്ധിയാകണം വല്ല്യുമ്മയ്ക്ക് ഇത്. കുടുംബത്തില്‍ കലാസാഹിത്യ വാസ നയുള്ള പലരുമുണ്ട്.അതിലേറ്റവും പ്രമുഖന്‍ യൂസഫലി കേച്ചേരി തന്നെ. (വല്ലിമ്മായുടെ ജ്യേഷ്ഠത്തിയുടെ മകനാണ് യൂസഫലി കേച്ചേരി)
ഓരോര്‍മ്മയെയും പുനരുജ്ജീവിപ്പിക്കാനാവില്ല എന്നതാണ് സത്യം.എല്ലാം മാറിപ്പോയിരിക്കുന്നു.വല്ല്യുമ്മയില്ല എന്നതല്ല,വല്ല്യുമ്മ ഉണ്ടായിരുന്ന ആ അന്തരീക്ഷം പോലുമില്ല എന്നതാണ് ദഹിക്കാത്ത പോലെ മനസ്സില്‍ കിടന്നു രുളുന്നത്.അടുക്കളയില്‍ നിന്ന് തന്നെ പ്രവേശിക്കാമാ യിരുന്ന കിണറില്‍ നിന്ന് വെള്ളം കോരിയെടുക്കാനുള്ള മുറി,കിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ ഉപയോഗിച്ചിരുന്ന മരം കൊണ്ടുള്ള തുടിയുടെ കലമ്പല്‍,ഒരുഭാഗത്ത് പശുക്കളും മറുഭാഗത്ത് കാര്‍ഷികോപകരണങ്ങളും പശുക്കള്‍ക്കുള്ള തീറ്റയും ഉള്ള കയ്യാല,കയ്യാലയ്ക്കിടയിലൂടെയുള്ള വഴിയിലൂടെ തൊടിയിലെക്കിറങ്ങിയാല്‍ കാണുന്ന നിറയെ കായ്ച്ചു നില്‍ക്കുന്ന ഇരുമ്പാംപുളി മരം.....ഒന്നും അവിടെയില്ല.എല്ലായിടവും അങ്ങനെയാണ്.പഴയതൊന്നുമില്ല.അതില്‍ പരിതപിച്ചിട്ടു കാര്യവുമില്ല.
https://kavibashaonline.blogspot.com/search/label/%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B0%E0%B4%95%E0%B5%BE
No comments:
Post a Comment