കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Tuesday, May 26, 2020

സ്വർഗ്ഗം(കവിത) അരുൺ വി ഗോപാൽ

വിദ്യാസാഹിതി കവിഭാഷ ഓൺലൈൻ
അരുൺ  വി ഗോപാൽ




സ്വർഗ്ഗം

എന്റെ കഥകൾ നിലയ്ക്കുന്ന ദിവസം
ഏറ്റവും ഒടുവിലായ്  നീ വരണം
മാവിൻ വിറകിന്റെ കമ്പിളിക്കുള്ളിൽ
നിന്നെയും കാത്തു ഞാൻ കിടപ്പുണ്ടാകും
ഒരിക്കലും എന്നെ നോക്കിച്ചിരിക്കാത്തവർ
അന്നെൻ ജഡം നോക്കി കരയുന്നുണ്ടാകും  
ദഹനക്രിയയിലെ പിഴവുകൾ നോക്കി
ചുറ്റിലും നിന്നവർ കലഹിക്കുന്നുണ്ടാകും
എന്റെ തലയ്ക്കൽ പുസ്തകം തുറന്നു
ബന്ധത്തിന്റെ കണക്കെഴുതും  ഇനിയുമൊരു കൂട്ടർ
മരണത്തിന്റെ പുതപ്പിന്നടിയിൽ
അവരെ നോക്കി ഞാൻ പുഞ്ചിരിയ്ക്കും
നിന്നെ ഞാൻ ക്ഷണിച്ചത് എന്റെ മരണ ക്രിയകൾക്കാണ്
വിശ്വാസത്തിന്റെ പട്ടടയ്ക്കുള്ളിൽ എരിഞ്ഞു തീരുമ്പോൾ
ലഭിക്കുന്ന സ്വ ർഗ്ഗ കവാടം എന്നെ മോഹിപ്പിക്കുന്നില്ല
എനിക്ക് മടങ്ങേണ്ടത് പ്രകൃതിയിലേക്കാണ്
വിറകിനുള്ളിൽ വിങ്ങുന്ന എന്നെ നീ
പുറത്തെടുക്കണം
ആറടി മണ്ണിലൊരു കുഴി വെട്ടി
അതിലെന്നെ അടക്കണം
മണ്ണ് മൂടുന്നതിനു മുൻപ് എന്റെ ഹൃദയത്തിൽ നീ
ഒരു മരതൈ നടണം
നാളെ എന്റെ തണലിൽ ഇരുന്നിട്ടവർ
ഒരായിരം മൂഢ സ്വർഗ്ഗങ്ങളെ  സ്വപ്പ്‍നം കാണട്ടെ

2 comments:

sarath said...

കവിയുടെ ഭാഷ aമനോഹരം... എഴുത്ത് തുടരുക

Unknown said...

എഴുത്തു തുടരുക...

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.