കവിത
തസ്നീമ പി
അമ്മ
ജീവിതത്തിൽ ഞാൻ കണ്ട
സ്നേഹത്തിന്റെ പര്യായം
എന്റെ അനുസരണയില്ലായ്മയെ
"അച്ഛൻ വരട്ടെ കാണിച്ചുതരാം "
എന്ന് താക്കീതു നൽകി,
ഒടുവിൽ അച്ഛനെത്തുമ്പോൾ
"ദേ നോക്കൂ... മോന്റെ സ്കൂളിലെല്ലാരും
പിക്നികിന് പോണുണ്ട്...
അവനും കൂടി പൊക്കോട്ടെ... "
പിക്നികിന് പോണുണ്ട്...
അവനും കൂടി പൊക്കോട്ടെ... "
എന്ന് കെഞ്ചുന്ന പാവം അടുക്കളക്കാരിയല്ലാതെ
മറ്റാരാണ് ഈ നൂറ്റാണ്ടിലെ നല്ല നടി..???
No comments:
Post a Comment