വാർത്തകൾ വായിക്കുന്നത്
ബിപിൻ ആറങ്ങോട്ടുകര
Add caption |
1.
എം.പി. വീരേന്ദ്രകുമാർ വിട പറഞ്ഞു.
ഒരു യുഗം അവസാനിച്ചു:
ഹൈമവതഭൂവിലെ ബുദ്ധന്റെ ചിരി
ചോര ചിന്തിയ സോഷ്യലിസത്തിന്റെ ഒരു താൾ!
2.
സ്ക്കൂളുകളിൽഓൺലൈൻ ക്ലാസ്സുകളുടെ ട്രയൽ ജൂൺ ഒന്നിനു തന്നെ ആരംഭിച്ചു
അദ്ധ്യാപകർ താരമായ ഓൺലൈൻ ഉത്സവം !
3.
ആരാധനാലയങ്ങൾ കേന്ദ്ര നിർദ്ദേശമനുസരിച്ച്
ജൂൺ 8നു ശേഷം
തുറന്നേക്കുമെന്ന് വാർത്ത:
വിശ്വാസികൾക്കല്ല
മത രാഷ്ട്രീയക്കാർക്കാണത്രേ ധൃതി ....
( നിലനിൽപ്പ് നിലനിൽപ്പേയ്...! )
4.
പി. എം.കെയേഴ്സ് ഫണ്ടിന്റെ വിശദാംശങ്ങൾ പൊതുജനങ്ങൾക് വിവരാവകാശ രേഖയായി നൽകാനാകില്ല എന്ന് വാർത്ത:
അല്ലെങ്കിലും ഈ കെയറൊന്നും പാവംജനത്തിന്നുള്ളതല്ലല്ലോ!
5.
ഓൺലൈൻ ക്ലാസ്സ് എടുത്ത അധ്യാപികയെ അശ്ശീല കമന്റുകളുമായി അധിക്ഷേപിച്ചവർക്കെതിരെ കേസെടുത്തു... വാർത്ത:
മുള്ളു മുരിക്കിൻമേൽ കയ റുന്നതിനു പകരം ഇവൻമാരൊക്കെ സോഷ്യൽ മീഡിയയിലാണ് കയറുക !
6.
പൈനാപ്പിളിന്നുള്ളിൽപടക്കം വെച്ച് ഗർഭിണിയായ കാട്ടാനയെ കൊന്ന കേസ് പ്രതിഷേധങ്ങൾക്കുംവിവാദങ്ങൾക്കും കാരണമായി... വാർത്ത:
മരിച്ചത് കാട്ടാന
മദിക്കുന്നത് നാട്ടുമൃഗങ്ങൾ!
7.
ജൂൺ: 5 ലോക പരിസ്ഥിതി ദിനം.
കോവിഡ് കാലത്തെ ദിനാചരണം ചടങ്ങ് മാത്രമായി:
മരം നടൽ @ഓൺലൈൻ .
(കഴിഞ്ഞ കൊല്ലം മരംനട്ട കുഴികളൊക്കെ അവിടെത്തന്നെയുണ്ടല്ലോ
അല്ലേ!)
8.
ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകിപീഡിപ്പിച്ചു എന്ന് വാർത്ത:
പാമ്പുകളും ചെകുത്താൻമാരും വാഴുന്ന ഭർത്താക്കൻമാരുടെ ലോകം!
9.
തിരക്ക് നിയന്ത്രിക്കാൻ കഴിയില്ല പള്ളികൾ തുറക്കേണ്ടതില്ലെന്ന് പാളയം പള്ളി അടക്കമുള്ള മുസ്ലീം പള്ളികമ്മിറ്റികൾ തീരുമാനിച്ചതായി വാർത്ത:
'പറ്റില്ല, പറ്റില്ല
ഞങ്ങൾ സമ്മതിക്കൂലാ'
എന്ന് മറ്റു ചിലർ!
10.
സംസ്ഥാനത്ത് സെഞ്ചുറിയും കടന്ന് കോവിഡ് പോസിറ്റീവ് കേസുകൾ ,
പാലക്കാട് ജില്ലയിൽ 40 ലധികം കേസുകൾ:
സന്തോഷമായില്ലേ
ചേട്ടൻമാരേ...!
ബിപിൻ ആറങ്ങോട്ടുകര
10.06.2020
No comments:
Post a Comment