അതിജീവനം
പ്രീത അനൂപ്
അകന്നിരുന്നു അടുപ്പം കൂട്ടാൻ
അകത്തിരുന്നു പുറം പഠിക്കുവാൻ
മുഖം മറച്ചു ചിരി വിതയ്ക്കാൻ
കൈകൾ കഴുകി കരം ഗ്രഹിക്കാൻ
കരുതലോടെ കനവുകൾ
കരളിനുള്ളിൽ കൊരുത്തിടാം
നാളെയുടെ വക്കിൽ
അതിജീവനപ്പലകയിൽ
കോവിഡ് കുഞ്ഞനെ കഴുമരം കേറ്റാം
കൊളുത്താം മാലാഖമാർക്കൊരു തിരി വെട്ടം
പൊഴിക്കാം കണ്ണിലെ ചോര
കരിഞ്ഞുണങ്ങിയൊരു കോടി കനവുകൾക്കായ്
വരയ്ക്കാം പുതിയ കാൻവാസിൽ
ഒരു പുതിയ പൂവിന്റെ ചിത്രം
കഴുത്തറുത്തൊരാ വർഗീയ വള്ളികൾ
അടിവേരു പൊട്ടിയ രാഷ്ട്രീയ ചിന്തകൾ
കുത്തി നോവിച്ചൊരാ മത വൈരമുള്ളുകൾ
ഒറ്റശ്വാസത്തിലെല്ലാം
വിഴുങ്ങാം.
പുതിയ നിശ്വാസവായുവിൽ
പുതു മഴത്തുള്ളിയിൽ
നിനക്കായ് മുക്കുറ്റിമുല്ലകൾ നൃത്തം
ചവിട്ടും
പച്ചണിക്കുന്നുകൾ പല്ലവി പാടും
മുട്ടോളമാഴത്തിലോടും പുഴകൾ
പാടത്തു മേയുന്ന പയ്യിന്റെ
അകിടു ചുരന്നൊഴുകും
അമൃതിന്റെ പാലാഴി
പ്രീത അനൂപ്
അധ്യാപിക
എ.എൽ.പി.സ്ക്കൂൾ മേലാറ്റൂർ മലപ്പുറം ജില്ല
No comments:
Post a Comment