ഓർമ്മയിലെ കാന്താരി മധുരം 8
കെ.സി.അലി ഇക്ബാല്‍
കെ.സി.അലി ഇക്ബാല്‍
![]() |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjH2RzLYt4Am62S5mfSihQ7uHJ56rOp4LGR_vvCeHz6uNXZ4Gl8es6qmUYLTf5t6SqnEXigNF0ydgyihf3Q3WYC2jGKx-RAiXk3SFjOLkaPDWv6ekZrhhHSUUfjTmdZIL9tDEi463AI-kdg/w400-h215/abu+1.jpg)
മാലാഖ ദൈവം ഇഷ്ടപ്പെടുന്നവരുടെ പേരു വായി ച്ചു.അതിലാദ്യത്തെ പേര് ആദാമി ന്‍റെ മകന്‍ അബു എന്നായിരുന്നു.ഇങ്ങനെ അവസാനിക്കുന്ന ആദാമിന്‍റെ മകന്‍ അബു എന്ന മനോഹരമായ പാഠമുണ്ടായിരുന്നത് മൂ ന്നാം ക്ലാസിലായിരുന്നിരിക്കണം.അബുവിനെ ഇപ്പഴോര്‍ക്കുമ്പോള്‍ ലീല ടീച്ചറുടെ മുഖമാണ് ഓര്മ വരുന്നത്.അതുകൊണ്ടത് മൂന്നിലാകാനേ തര മുള്ളൂ.അബു എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനാണ്. ആര്‍ക്കെന്തു സഹാ യം വേണമെങ്കിലും ചെയ്യും എന്ന് വായിക്കുമ്പോള്‍,ടീച്ചര്‍ പറയുമ്പോള്‍ അറി യാതെ മനസ്സി ലൊരു അബു കടന്നുവരും.അത് കഥയിലെ ആദര്‍ശ പുരുഷ നായ അബുവായിരുന്നില്ല. നാട്ടില്‍ നിത്യേന കണ്ടുമുട്ടുന്ന ദുഷ്ടകഥാപാത്ര മെങ്ങനെ ഈ അബുവാകും.
![]() |
ത്തരവുമുണ്ടായപ്പോള്‍,പിന്നാലെ വരുന്ന പരീക്ഷയോടുള്ള കരുതലിനാല്‍ സ്വാഭാവികമായി പാഠരചയിതാവ് കണ്ട ആശയതലം കിട്ടാതെപോയ താകണം.ആദ്യമായി പാടത്തേക്ക് ട്രാക്ടര്‍ കൊണ്ടുവന്ന വേലപ്പന്‍ ആധുനി ക കൃഷിരീതിയുടെ അംബാസിഡര്‍ ആയിരുന്നല്ലോ
![]() |
”തൂമാ തൂകുന്ന തൂമരങ്ങള്‍
തോളും തോളുമുരുമ്മി നിന്നു
കണ്ണുകക്കുന്ന പൂവല്ലികള്‍
മന്നില്‍ തൂമണം വീശിനിന്നു
ഓളം തള്ളുന്നു വന്‍പുഴകള്‍
എന്ന പ്രകൃതി വര്‍ണ്ണന യുടെ വരികളില്‍ ചിലത് ഇപ്പോഴും മൂളിനോക്കാന്‍ പറ്റുന്നുണ്ട്.
നാലിലെത്തിയപ്പോള്‍ പാഠങ്ങള്‍ കുറേകൂടി സീരിയസ് ആയെന്നു തോന്നു ന്നു. എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍,ആശാന്‍ തുടങ്ങിയവരെയൊക്കെ നാലാം ക്ലാസ്സില്‍ തന്നെ പരിചയപ്പെട്ടി രിക്കണം എന്നു നിഷ്കര്‍ഷ വച്ചു കൊണ്ടാകണം പാഠങ്ങള്‍ സെലെക്റ്റ് ചെയ്തത്. ചൈത്രനും മൈത്രനും എന്നൊരു പാഠമുണ്ടായിരുന്നു നാലില്‍.ഗുരുകുലവിദ്യാഭ്യാസം കഴിഞ്ഞു പോകുന്ന രണ്ടു ശിഷ്യന്മാരെ പരീക്ഷിക്കാന്‍ രണ്ടുപേര്‍ക്കും ഓരോ രൂപ നല്‍കി. ഓരോ രുത്തര്‍ക്കും ഓരോ മുറിയും കാണിച്ചുകൊടുത്തു. അവരവര്‍ക്ക് കിട്ടിയ രൂപ കൊണ്ട് മുറിനിറയ്ക്കണം എന്നായിരുന്നു നിബന്ധന.ഒരാള്‍ മുറി നന്നായി വൃത്തിയാക്കി നടുവില്‍ ഒരു ചന്ദനത്തിരി കത്തിച്ചു വച്ചു.രണ്ടാമന്‍ ചവറും മറ്റുംവാരി മുറിനിറച്ചു. ചന്ദനത്തി രിയൊക്കെ ഗുരുകുലകാലത്ത് ഉണ്ടാകുമോ എന്നൊന്നും എനിക്കന്നു സംശയമു ണ്ടായില്ല. തീപ്പെട്ടിയ്ക്കു അഞ്ചു പൈസയും ചന്ദനത്തിരിക്ക് പത്തു പൈസയും ചെലവഴി ച്ചാല്‍ ചൈത്രന്‍റെ കയ്യില്‍ കുറേ പൈസ ബാക്കി കാണുമല്ലോ അതെന്തു ചെയ്തു കാണും എന്നൊരു സംശയം ആണെന്നെ അലട്ടിയത്.ഇത് ഞാന്‍ ചന്ദ്രവല്ലി ടീച്ചറോട് ചോദിച്ച്തുമാ ണ്.ടീച്ചര്‍ വെറുതെ ചിരിച്ചതെ ഉള്ളൂ എന്നാണെന്‍റെ ഓര്‍മ്മ.
“കാട്ടുതീയില്‍ പെട്ട കുടുംബം” എന്നതിലെ ജരിത എന്ന തീയില്‍ പെട്ടു മരിച്ചുപോയ പാവം പക്ഷിയുടെ (മനു ഷ്യരെ കുറിച്ച് പറയുമ്പോള്‍ മരിച്ചു എന്നും ജീവികളാകുമ്പോള്‍ ചത്തു എന്നുമാണ് പറയേണ്ടത് എന്ന ഒരു കാര്യം ആരോ പറഞ്ഞു തന്നിട്ടുണ്ട്) പറക്ക മുറ്റാത്ത കുഞ്ഞുങ്ങളുടെ കരച്ചില്‍ എനിക്കന്നു വലിയ സങ്കടമുണ്ടാക്കിയിരുന്നു. പാഠത്തി ന്‍റെ പേരോര്‍ക്കുന്നില്ല. “ഒരു മാര്‍ജാരന്‍ വനഭൂവി രാത്രിയിലിറയും തേടി നടക്കുന്നേ രം...തരസാ ചെന്നൊരു വലയില്‍ ചാടി എന്നു തുടങ്ങുന്ന തുള്ളല്‍ കവിത കുഞ്ചന്‍ നമ്പ്യരുടേതായി ഉണ്ടായിരുന്നു.തരസാ സമം
വേഗത്തില്‍...എന്നും വനഭൂവി സമം കാട്ടില്‍ എന്നുമുള്ള അര്‍ത്ഥം പലവട്ടം ഉരുവിട്ടുപഠിച്ചതിനാല്‍ മറന്നിട്ടേയില്ല. നമ്പ്യാരുടെ തന്നെ അടുത്ത ക്ലാസ്സുകളിലെവിടെയോ ഉണ്ടായിരുന്ന “കാലനില്ലാത്ത കാലം “ കൂടുതല്‍ രസിപ്പിക്കുന്നതും ആരും മരിക്കാത്ത ഒരു കാലത്തെക്കുറിച്ച് കൌതുകകരമായ സങ്കല്‍പ്പങ്ങളുണ്ടാക്കാന്‍ കുട്ടികളെ സഹായി ക്കുന്നതുമായിരുന്നു.വിഡ്ഢിവേഷം കെട്ടിയ രാജാവിനും അക്കാലത്ത് കുട്ടികളെ രസിപ്പി ക്കാന്‍ കഴിഞ്ഞിരുന്നു.ജവഹരിലാല്‍ നെഹറു ജയിലിലായിരിക്കെ മകള്‍ ഇന്ദിരയ്ക്കയച്ച കത്തുകളിലൊന്ന് നാലിലായിരിക്കണം ഉണ്ടായിരുന്നു.കല്ലിനുമുണ്ടൊരു കഥ പറയാന്‍ എന്നായിരുന്നു പേര്.രാജ്യത്തിന്‍റെ സംസ്കാരവും വൈവിധ്യവും കത്തുകളുടെ രൂപത്തില്‍ ഹൃദയത്തില്‍ തട്ടും വിധം പ്രതിപാദിച്ച കൃതിയാണ് “ഒരച്ഛന മകള്‍ക്കയച്ച കത്തുകള്‍” എന്ന് പിന്നീടുള്ള വായനയില്‍ നാമൊക്കെ അറിഞ്ഞതാണ്. ആ കത്തുകള്‍ ഏതുമകള്‍ക്കയച്ചുവോ അതേ മകള്‍തന്നെയാണ് ഞങ്ങളൊക്കെ ആ പാഠം പഠിച്ചു ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ അടിയന്തിരാവസ്ഥ കൊണ്ട് രാജ്യത്തെ വിറപ്പിച്ചത്.ഏതായാലും അന്നത്തെ നാലാം ക്ലാസുവരെയുള്ള പാഠങ്ങളേ ഇങ്ങനെ ഓര്‍ത്തെടുക്കാനാകുന്നുള്ളൂ എന്ന ഒരു പോരായ്മ എന്നെ സംബന്ധിച്ചുണ്ട്.
No comments:
Post a Comment