കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Tuesday, May 19, 2020

വേരുകൾ മഴയോട്/ ബിന്ദു പരിയാപുരത്ത്


വേരുകൾ മഴയോട്




ബിന്ദു പരിയാപുരത്ത്



പ്രിയമുള്ളവളേ നീ
 എന്നമ്മയെ വെറുതെ 
തഴുകി തലോടി പോവരുതേ
ഗാഢമായി ആശ്ലേഷിക്കണം,
കെട്ടിപുണർന്ന് 
തെരു തെരെ ചുംബിക്കണം ,
ആ നഗ്നമായ മേനിയിൽ 
താണ്ഡവ നൃത്തമാടണം.
പരിശുദ്ധമായ ജലം 
നീണ്ട നൃത്തത്തിനൊടുവിൽ
വിശാലമായ ആ മേനിയിൽ
മുഴുവൻ .. പടർന്നൊഴുകണം....
പോരാ.... ഉള്ളിലേക്ക് ആഴ്ന്നിറങ്ങണം
അങ്ങിനെ എന്നമ്മ ഋതുമതിയാവണം
ഉള്ളം കുളിർക്കണം ... മൃദുവാകണം
അപ്പൊഴേ എനിക്ക് കൂടുതൽ ആഴങ്ങളിലേക്ക് 
ആഴ്ന്നിറങ്ങാൻ  പറ്റൂ
എന്നമ്മയെ സംരക്ഷിക്കാനും


  
 

1 comment:

joblokam said...

ബിന്ദൂ..... ആശയം നല്ലത്. സൂചന രതി കൽപനയാണ് എങ്കിൽ, രണ്ട് കാര്യങ്ങളിൽ വിയോജിപ്പ് .നഗ്നമേനിയിൽ താണ്ഡവം.... താണ്ഡവത്തിൽ, ആടുന്നവനാണ് സംതൃപ്തി.... ശിവൻ്റെ കലിയടക്കലാണ്, അല്ലെങ്കിൽ, അടക്കിപ്പിടിച്ചവയുടെ ബഹിർഗമനമാണത്, ഒരു പൊട്ടിയൊഴുകൽ... ഇവിടെ മഴയുടെ താണ്ഡവത്തേക്കാൾ ,നീണ്ടവിരഹത്തിന് ശേഷം മരമെന്ന കാമുകിയുമായുളള സമാഗമം ആണ് നല്ലത്. വേര് അവളുടെ കാലുകളും ശാഖോപശാഖകൾ അവളുടെ അംഗോപാംഗങ്ങളും ഇലച്ചാർത്തുകൾ കാർകൂന്തലും ആവട്ടെ, തായ്ത്തടി അവളുടെ തളിരുടലും......
ചന്നം പിന്നം പെയ്തു തുടങ്ങുന്ന മഴ ആവേശപെരുംപെയ്ത്തായി മാറുമ്പോൾ, അത് അവരുടെ പ്രണയ നദിയിലെ നീരൊഴുക്കിൻ്റെ മൃദുല - ചടുല സഞ്ചാര വേഗങ്ങളാകട്ടെ......

വേര് മകൻ / മകൾ എന്ന് സങ്കൽപിക്കുമ്പോൾ ,അമ്മക്ക് കൂട്ട് ക്ഷണിക്കുന്നതിലെ ഔചിത്യക്കുറവ് കാണാതെ പോകരുത്.....

സമാഗമത്തിന് ശേഷം ഋതുമതിയാവുകയല്ലല്ലോ....
ഋതുമതിയാകാത്തവൾക്ക് മകനോ മകളോ ഉണ്ടാവുകയില്ലല്ലോ....

എഴുത്തും തിരുത്തെഴുത്തും തുടരുക....

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.