Post Top Ad
Wikipedia
ഉള്ളടക്കം
Sunday, October 4, 2020
Saturday, October 3, 2020
Friday, October 2, 2020
Tuesday, September 29, 2020
Sunday, September 27, 2020
Friday, September 25, 2020
Thursday, September 24, 2020
Wednesday, September 23, 2020
Tuesday, September 22, 2020
Monday, September 21, 2020
SUBSCRIBE വിദ്യാസാഹിതി ഓഡിയോബുക്ക് 119 മാമ്പഴം വൈലോപ്പിള്ളി ആലാപനം പ്രീത...
Sunday, September 20, 2020
Saturday, September 19, 2020
Friday, September 18, 2020
Wednesday, September 16, 2020
Monday, September 14, 2020
Sunday, September 13, 2020
Friday, September 11, 2020
Wednesday, September 9, 2020
Tuesday, September 8, 2020
Monday, September 7, 2020
Sunday, September 6, 2020
Friday, September 4, 2020
കവിത മാതൃകാധ്യാപകൻ ജുബി ജുവൈരിയത്

കവിത
മാതൃകാധ്യാപകൻ
ജുബി ജുവൈരിയത്

അറിവിൻ
ആവനാഴിയിലെ
അക്ഷരപൂവമ്പുകളെയ്ത്
ഹൃദയകാവടം തുറന്ന്
സ്നേഹത്തിൻ
കടലാഴങ്ങൾ തീർക്കണം..
ഒഴുക്കറ്റ നീരിൽ അഴുക്കൂറി നിൽക്കെ
ഒഴുക്കുള്ളോളമായ് അഴുക്കറ്റൊഴുകണം...
ഒഴുക്കിനൊത്തു നീന്തി
ത്തുടിയ്ക്കാനായക്കാതെ
എതിരെത്തുഴയുവാൻ
കരുത്തേക്കും തുഴയാകണം...
ഇടറുന്ന പാദങ്ങൾ
അടരാതെ നോക്കണം
വിടരുന്ന സ്വപ്നങ്ങൾ
കൊഴിയാതെ കാക്കണം.
പുസ്തകം മാത്രം
പകർത്താതിരിക്കണം
ഹൃദയത്തിൽ
നിന്നുമൊഴുക്കി
ക്കൊടുക്കണം...
വീഴ്ചയ്ക്കിടം കൊടുക്കാതെ താങ്ങീടണം
കാഴ്ചയ്ക്ക് കണ്ണാടിയായി
മാറീടണം...
വിനയത്തിൻ വെണ്തിരി
യായ് നിന്നുരുകണം
വിജ്ഞാന തീജ്വാല
കത്തിപ്പടർത്തണം...
ആദിത്യനായിന്നൊ-
രച്ഛനായ് മാറണം
പൂനിലാവമ്മയായ്
പുഞ്ചിരി തൂകണം..
കൂടെക്കളിക്കുന്ന
കൂട്ടായിത്തീരണം
കാട്ടിൻ നടുവിലും
ചൂട്ടായി മാറണം...
ഉയരെപ്പറക്കാൻ
ചിറകു കൊടുക്കണം
അതിരു മുറിക്കാതെ
ചരടു പിടിക്കണം...
ശിൽപം മെനയുന്ന
ശില്പിയായ് തീരണം
ശില്പത്തിൻ ചാരുത
ശാശ്വതമാക്കണം..
ഗുരുവേ നമ: മണികണ്ഠന്‍ കാരാകുര്‍ശി
ഗുരുവേ നമ:
മണികണ്ഠന്‍ കാരാകുര്‍ശി
ഐരാവതം വെളുപ്പ് .....
പറയടോ ....
എന്നു
പറഞ്ഞ് ഊരി വടി കൊണ്ട് ചന്തിക്ക് പെരുമാറുമ്പോൾ ചിരിയടക്കിപ്പിടിച്ച്
കുടുക്കു പൊട്ടിയ ട്രവസറും കൂട്ടിപ്പിടിച്ച് നിൽക്കും...
വയറു വേദന വരുമ്പൊ ചിലപ്പോൾ അമ്മ വച്ചു തരാറുള്ള കഷായത്തിൽ ഇടാറുള്ള
അയമോദകം എനിക്ക് സുപരിചിതമായിരുന്നു... ഐരാവതം എന്താണെന്ന്
ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നത്തെ വിദ്യാഭ്യാസ രീതി
അതനുവദിച്ചിരുന്നില്ല.
വിക്ടോറിയയിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് എസ്. ഗുപ്തൻ നായരുടെ മകൻ എം.ജി.ശശിഭൂഷൺ സർ
കാശ്യപന് ദക്ഷപുത്രിയായ അദിതിയിൽ പിറന്ന ദേവേന്ദ്രന്റെ വാഹനമാണ് ഇതെന്നും
ഇന്ദ്രന്റെ ആനയായ ഇരാവതിയുടെ സന്താനമാണ് ഐരാവതം എന്നും പറഞ്ഞു തരുന്നവരെ
എനിക്ക് ഐരാവതം ഒരു ചിരിമരുന്നു തന്നെയായിരുന്നു.
ഉച്ചത്തിൽ ഉച്ഛാരണ
ശുദ്ധിയോടെ ഭാഷ പറയാൻ പഠിപ്പിച്ച എന്റെ ഒന്നാം ക്ലാസ് അധ്യാപിക
മാഞ്ചുരുണ്ട ദേവകി ടീച്ചറെ ഈ അധ്യാപക ദിനത്തിൽ സ്നേഹത്തോടെ ബഹുമാനത്തോടെ
ഞാൻ ഓർമ്മിക്കുന്നു.
എന്നെ കൃഷ്ണന്റെ മകൻ, സുരേഷിനെ രാമൻകുട്ടിയുടെ
മകൻ ബാബുവിനെ നാണപ്പാശാരിയുടെ പേരക്കുട്ടി ശ്രീജയെ മ്മടെ കുഞ്ഞു കുട്ടി
ടീച്ചറുടെ മകൾ എന്നിങ്ങനെയാണ് മറ്റ് അധ്യാപകരോട് പറയുക. ഓരോ
കുടുംബങ്ങളിലും തലമുറകളായുള്ള അടുത്ത പരിചയവും ആത്മബന്ധവും ടീച്ചറുടെ ഒരു
സവിശേഷത തന്നെയായിരുന്നു
എന്താടോ മണികണ്ഠാ ... അമ്മക്കൊക്കെ സുഖം? എന്ന് ഇങ്ങോട്ട് ചോദിച്ച് അതിശയിപ്പിച്ചിട്ടുണ്ട്.
ഓർമ്മയും കാഴ്ചയും ടീച്ചർക്ക് ഒരു അനുഗ്രഹംന്നെയാണ്. ......
ഏവർക്കും അധ്യാപക ദിനാശംസകൾ

