ഓർമ്മയിലെ കാന്താരിമധുരം 15 കെ.സി. അലി ഇക്ബാല്‍
ഒരു ഏലസ്സും കുറേ ചിന്തകളും
![]() |
ആശാന്‍ എവിടെനിന്നാണ് എപ്പോഴാണ് വന്നതെന്നറിയില്ല. ഒരു ദിവസം ഞാന്‍ മൂത്തമ്മയെ കാണുമ്പോള്‍ ആശാന്‍ അവിടെയുണ്ട്.ലോകത്തെ മുഴുവന്‍ കാര്യങ്ങളിലും ആധികാരിക വാക്ക് തന്‍റെയാണെന്നനാട്യമുള്ള ഒരു വൃദ്ധന്‍. ഒട്ടേറെ കാര്യങ്ങള്‍ അറിയാവുന്ന ആളെപോലെ മൂത്തമ്മയുടെ മുമ്പില്‍ ഇരിക്കുന്നു. ആശാനെന്നാല്‍ സാക്ഷാല്‍ ശ്രീധരനുണ്ണി ആശാന്‍. അങ്ങനെയാണത് ചെയ്യേണ്ടത് ഇങ്ങനെ ചെയ്താല്‍ ദോഷമാണ് എന്നൊ ക്കെ അദ്ദേഹം നിര്‍ദേശിക്കുന്നുണ്ടായിരുന്നു.
![]() |
പലതരം ലക്ഷണങ്ങളെ കുറിച്ചും അദേഹത്തിന് അപാര പാണ്ഡിത്യമാണ്. ഗൌളി ചിലച്ചാല്‍,തലയില്‍ വീണാല്‍, ചുമലില്‍ വീണാല്‍, കറുത്തപൂച്ച കുറുകെ ചാടിയാല്‍,അതു വെളുത്തതാണെങ്കില്‍ ......എന്നു തുടങ്ങി രാവിലെ ഉണര്‍ന്ന് ആദ്യം കണ്ണുതുറന്ന് കാണുന്നതിലുള്ള ലക്ഷണക്കേടു വരെ ആശാനറി യാം .കഥ കേള്‍ക്കുന്നത് പണ്ടേ ഇഷ്ടമുള്ളതിനാല്‍ ആശാനും മൂത്തമ്മയും ഗഹനമായി ഇത്തരം കാ ര്യങ്ങള്‍ യുദ്ധഭൂമിയിലെ ആസൂത്രണം പോലെ ചര്‍ച്ചചെയ്യുമ്പോള്‍ ഞാനും ശ്രോതാവായി. പലതും ശരിയാണെന്ന് എനിക്കും തോന്നിയിരുന്നു. അത്രമാത്രം ആധികാരികമായാണ് ആശാന്‍ പറയുന്നത്. സ്വന്തം അനുഭവത്തില്‍നിന്ന് ഉദാഹരണങ്ങള്‍ നിരത്തിയിട്ടാണ് പറയുന്നത്.ആര്‍ക്കാണ് നിഷേധിക്കാനാകുക.
അങ്ങനെയൊരു നാളില്‍ പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ അലസമായ ഒരൊഴി വുദിനത്തില്‍ ചുമ്മാ ഒരു സന്ദര്‍ശനം എന്ന നിലയ്ക്ക് ഞാന്‍ ചെല്ലുമ്പോളുണ്ട് പടര്‍ന്ന് പന്തലിച്ച നിറയെ കായ്ച്ചു നിന്ന മുറ്റത്തെ കടപ്ലാവ്(ശീമ പ്ലാവ്) വെട്ടിതളളിയിട്ടിരിക്കുന്നു. എന്തിനായിരിക്കുമത് വെട്ടിയത് എന്ന തരത്തില്‍ അന്വേഷിക്കാനോ അക്കാര്യത്തില്‍ ഇടപെടാനോ ഒന്നുമുള്ള പ്രായമൊന്നും അന്നെനിക്കായിട്ടില്ല. കടപ്ലാവ് വെട്ടിയിട്ടതത്ര ശരിയായില്ല എന്ന ഒരു തോന്നലുണ്ടായത് പോലും പുറത്തുപറഞ്ഞില്ല.ആശാന്‍റെ നിര്‍ദേശപ്രകാരമാണ് കടപ്ലാവ് വെട്ടിയത് .ആ പ്ലാവ് നിന്നാല്‍ കുടുംബം കടം കയറി മുടിഞ്ഞു പോകും എന്ന് അദ്ദേഹം കട്ടായം പറഞ്ഞു. അതിന്‍റെ ലക്ഷണങ്ങള്‍ ഒന്നുരണ്ടെണ്ണം കാണുകയും ചെയ്തുവത്രേ..നിഷ്കളങ്കയായ എന്‍റെ മൂത്തമ്മയെ കബളിപ്പിക്കാന്‍ അതുമാത്രം മതിയാ യിരുന്നു. പാവം കടപ്ലാവിന് ശാപമായത് അതിന്‍റെ പേരാണെന്ന യുക്തി പിന്നേയും ഏറെ കാലം പിന്നിട്ടിട്ടാണ് എനിക്ക് വെളിപ്പെട്ടത്.
ആശാന്‍ പിന്നീടെന്നാണ് സ്ഥലം വിട്ടതെന്നോ എന്താണ് സംഭവിച്ചതെന്നോ ഞാനറിഞ്ഞിരുന്നില്ല എന്നോ ഇപ്പഴത് ഓര്‍മ്മിച്ചെടുക്കാനാകുന്നില്ലെന്നോ പറയാം. ഏതായാലും ഏറെ നാള്‍ അദ്ദേഹം പിന്നീടവിടെ ഉണ്ടായിരുന്നില്ല. ആശാന്‍ പോയ ദിവസം മൂത്തമ്മ എന്നെ വിളിച്ച് ഒരു സ്വകാര്യം പറഞ്ഞു.ആരുമറിയരുത് .നമുക്ക് ഒരു സാധനം പരിശോധിക്കാനുണ്ട് എന്നായിരുന്നു അത്.ആശാന്‍ മൂത്തമ്മയ്ക്ക് കൊടുത്ത ഒരു ഏലസ്സ്(ഏലസ്സിന് അയിക്കല്ല്,ഉറുക്ക് എന്നൊക്കെ പേരുണ്ട്.മന്ത്രം,മാന്ത്രിക ചിഹ്നങ്ങള്‍ എന്നിവ എഴുതിയ തകിട് /കടലാസ് സ്വര്‍ണം,ചെമ്പ്,വെള്ളി,ഈയ്യം എന്നിവയിലേതെങ്കിലും കൊണ്ടുണ്ടാക്കിയ കൂടില്‍ വച്ച് ചരടില്‍ കോര്‍ത്ത് കഴുത്തിലോ,കയ്യിലോ,അരയിലോ കെട്ടുന്നതോടെ പ്രശ്നങ്ങള്‍ മാറും എന്നാണ് കരുതുന്നത്)അത് തുറന്ന് പരിശോധിക്കണം എന്നതാണ് ആവശ്യം.
എന്നെക്കൊണ്ടു തുറപ്പിക്കുന്നതില്‍ രണ്ടു കാര്യമുണ്ട്. ഒന്ന് ഞാനിക്കാര്യം രഹസ്യമായി വയ്ക്കും എന്നതാണ്.രണ്ടാമത്തേത് ഞാന്‍ കുട്ടിയല്ലേ,നിഷ്കളങ്കന്‍. അയിക്കല്ല് തുറക്കുക എന്നതു ദൈവകോപം ഉണ്ടാക്കുന്ന കാര്യമാണ് .കുട്ടികള്‍ ചെയ്താല്‍ പടച്ചോന്‍ പൊറു ത്തോളും എന്നതാണ് യുക്തി. എനിക്കും ആകാംഷ അടക്കാനാകുന്നുണ്ടായിരുന്നില്ല. ചെമ്പ് തകിട് ചുരുട്ടി രണ്ടറ്റത്തും ഓരോ അടപ്പിട്ടിരിക്കുന്നു. ഉള്ളിലുണ്ടാകേണ്ടത് മന്ത്രത്തകി ടാണ് .അതുണ്ടാകുമെന്നതില്‍ തുറന്നുകാണും വരെ ഞങ്ങള്‍ക്കിരുവര്‍ക്കും സംശയമുണ്ടാ യിരുന്നില്ല. തുറന്നപ്പോള്‍ പക്ഷേ ഞെട്ടിപ്പോയി.പാസിങ്ങ്ഷോ എന്ന പേരില്‍ അക്കാലത്ത് കിട്ടിയിരുന്ന സിഗരറ്റിന്‍റെ കൂട് അകത്ത് ചുരുട്ടി വച്ചിട്ടുണ്ടായിരുന്നു.
മുതിര്‍ന്ന ശേഷവും ഇത്തരം ചില കബളിപ്പിക്കലുകാരെ കണ്ടുമുട്ടിയിട്ടുണ്ട്.ചിലര്‍ ദുരിതക്കയത്തില്‍ നിന്ന് കരകയറാന്‍ എന്തുമാര്‍ഗവും സ്വീകരിക്കാന്‍ തയ്യാറായ മനുഷ്യന്‍റെ ഭയചകിത മനസ്സിനെ ഇരയാക്കുകയായിരുന്നു ഈ കപടവേഷക്കാര്‍. പക്ഷേ ഒരിക്കല്‍പോലും ഇതൊന്നും തടയാനായില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സുപിടയുന്നുണ്ട്. ഇരകളെ പലപ്പോഴും കാര്യകാരണ സഹിതം സംസാരിച്ച് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതാണ് ഒരാശ്വാസം.പിന്നീട് പ്രസ്ഥാനം ഉണ്ടാകിയ പോരാട്ട വീറു അക്കാലത്തുണ്ടാ യിരുന്നില്ലല്ലോ എന്നതാണ് സ്വയം ആശ്വസിക്കാനുള്ള മറ്റൊരു ന്യായം.
![]() |
Add caption |
എല്ലാം അറിഞ്ഞുകൊണ്ട് സ്വയം ഇരയായ ഒരു സംഗതി കൂടിപറയാം.അതു കുറേ മുതി ര്‍ന്നിട്ടാണ് എന്നുമാത്രം .ഗള്‍ഫില്‍ നിന്ന് വന്ന ഒരു സുഹൃത്തിന് അടിയന്തിരമായി ഒരു അയിക്കല്ല് വേണമായിരുന്നു .സ്പോണ്‍സറായ അറബിയുടെ ഭാര്യയും അറബിയും തമ്മിലു ള്ള കുടുംബകലഹം ഇത്തരത്തിലുള്ള ഒരു അയിക്കല്ലിനാല്‍ തീരുമെന്നതിനാല്‍ സുഹൃത്ത് എന്നോട് ഇക്കാര്യത്തില്‍ സഹായിക്കാനാകുമോ എന്ന് ചോദിച്ചതാണ് .എനിക്കാണെങ്കില്‍ അയിക്കല്ല്,പിഞ്ഞാണഴുത്ത് ഒക്കെ അറിയാവുന്ന മഹാത്മാവിനെ പരിചയമുണ്ടെന്ന് മാത്രമല്ല അയാളെന്‍റെ സുഹൃത്തുകൂടിയായിരുന്നു. പാരസറ്റാമോളും പഞ്ചസാരയും (കല്‍ക്കണ്ടവും)അരിപ്പൊടിയും ചേര്‍ത്തുരുട്ടി ഉണക്കി പത്തോ പതിനഞ്ചോ ഒന്നിച്ച് കഴിപ്പിച്ച് രോഗശാന്തി വരുത്തുന്ന അത്ഭുതവിദ്യ ആ മഹാത്മാവ് എനിക്ക് കാണിച്ചു തന്നിട്ടുണ്ട് .പിഞ്ഞാണമെഴുത്ത്, മന്ത്രിച്ചൂതല്‍, മന്ത്രിച്ചൂതിയ വെള്ളം കുടിപ്പിക്കല്‍ എന്നിവയിലൊക്കെ അദ്ദേഹം നിപുണനായിരുന്നു. രണ്ടു ദിവസം കൊണ്ട് അയിക്കല്ല് കിട്ടുകയും അതിനാല്‍ അറബിയ്ക്കു സന്തോഷമാകുകയും സുഹൃത്തിന്‍റെ ജോലിപ്രശ്നത്തിന് പരിഹാരമാകുകയും ചെയ്തു. അറബിയുടെ കുടുംബ പ്രശ്നം തീര്‍ന്നുവോ എന്നറിയില്ല. എല്ലാ മതത്തിലും ഏറെക്കുറെ സമാന സ്വഭാവത്തില്‍ (അല്പസൊല്‍പ്പം വ്യത്യാസങ്ങളോടെ)ഈ ഏര്‍പ്പാടുകളൊക്കെ ഉണ്ട് എന്ന് പിന്നീട് തിരിച്ചറിഞ്ഞിട്ടുണ്ട്. മനുഷ്യനു പ്രശ്നങ്ങള്‍ ഉള്ളിടത്തോളം അതുതുടരുകയും ചെയ്യും .കാരണം മനുഷ്യനെ മയക്കുന്ന കറുപ്പാണത്. മതം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് അഭയവും ഹൃദയം നഷ്ടപ്പെട്ട ലോകത്തിന്‍റെ ഹൃദയവും ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവുമാണെന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്. അതോടൊപ്പമാണ് അത് പ്രശ്നമനുഭവിക്കുന്ന മനുഷ്യന് താല്‍ക്കാലികാശ്വാസം നല്‍കുന്ന(മയക്കുന്ന) കറുപ്പാണ് എന്ന മാര്‍ക്സിയന്‍ വചനമുള്ളത്. ഈ കാര്യം മതത്തിന് മാത്രമല്ല ഇത്തരം മൂഢവിശ്വാസങ്ങള്‍ക്കും ബാധകമാണ്.
No comments:
Post a Comment